മോഡലായും അവതാരകയായു അഭിനേത്രിയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു. അടുത്തിടെയാണ് താരം ആരോഗ്യമുള്ള ആൺകുഞ്ഞിന് ജന്മം നൽകിയത്.
തടി കൂടിയതിനെക്കുറിച്ച് നെഗറ്റീവ് കമന്റുകളും കേൾക്കേണ്ടി വന്നിരുന്നു താരത്തിന്. അമ്മി ലുക്കിലായല്ലോ, ആന്റിയുടെ പേരെന്താണ് എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യങ്ങൾ. അത്തരത്തിലുള്ള ചോദ്യങ്ങളൊന്നും പാർവതിയെ തളർത്തിയിരുന്നില്ലെന്ന് പറയുകയാണ് താരം, വാക്കുകൾ, ഗർഭിണിയാവുന്നതിന് മുൻപ് 60ന് താഴെയായിരുന്നു ശരീരഭാരം. ഗർഭകാലത്ത് അത് 82ലേക്ക് പോയിരുന്നു. കുഞ്ഞ് വന്നതിന് ശേഷം തുടക്കത്തിൽ ഡയറ്റൊന്നുമുണ്ടായിരുന്നില്ല. 6 മാസം വരെ ഡയറ്റിനെക്കുറിച്ചോ, തടി കുറക്കുന്നതിനെക്കുറിച്ചോ ആലോചിച്ചിരുന്നില്ല. ഫീഡിങ്ങിനെ ഡയറ്റ് ബാധിച്ചേക്കുമോയെന്നൊക്കെയായിരുന്നു ചിന്തിച്ചത്. തനിക്ക് ഓക്കെയെന്ന് തോന്നിയ സമയത്തായിരുന്നു പാർവതി പിന്നീട് ഡയറ്റിനെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചത്.
നോർമ്മലിയുള്ള ഭക്ഷണമൊക്കെ കഴിക്കാവുന്ന തരത്തിലുള്ള ഡയറ്റാണ് സ്വീകരിച്ചത്. പൊരിച്ച സാധനങ്ങളും ജങ്ക് ഫുഡ്സും നിയന്ത്രിച്ചിരുന്നു. അങ്ങനെ പറയത്തക്ക രീതിയിലുള്ള വർക്കൗട്ടൊന്നുമുണ്ടായിരുന്നില്ല. ചെയ്യുന്നതിന്റെ റിസൽട്ട് വന്നതോടെ താൻ ആവേശത്തിലായെന്നും പാർവതി പറയുന്നു. മൂന്നരമാസമായപ്പോഴേക്കും 22 കിലോയായിരുന്നു കുറഞ്ഞത്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…