entertainment

ആന്റിയുടെ പേരെന്താണ്, അമ്മച്ചി ലുക്കായല്ലോയൊന്നെക്കെ വിമർശനങ്ങൾ നേരിട്ടിരുന്നു- പാർവതി കൃഷ്ണ

മോഡലായും അവതാരകയായു അഭിനേത്രിയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു. അടുത്തിടെയാണ് താരം ആരോ​ഗ്യമുള്ള ആൺകുഞ്ഞിന് ജന്മം നൽകിയത്.

തടി കൂടിയതിനെക്കുറിച്ച് നെഗറ്റീവ് കമന്റുകളും കേൾക്കേണ്ടി വന്നിരുന്നു താരത്തിന്. അമ്മി ലുക്കിലായല്ലോ, ആന്റിയുടെ പേരെന്താണ് എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യങ്ങൾ. അത്തരത്തിലുള്ള ചോദ്യങ്ങളൊന്നും പാർവതിയെ തളർത്തിയിരുന്നില്ലെന്ന് പറയുകയാണ് താരം, വാക്കുകൾ, ഗർഭിണിയാവുന്നതിന് മുൻപ് 60ന് താഴെയായിരുന്നു ശരീരഭാരം. ഗർഭകാലത്ത് അത് 82ലേക്ക് പോയിരുന്നു. കുഞ്ഞ് വന്നതിന് ശേഷം തുടക്കത്തിൽ ഡയറ്റൊന്നുമുണ്ടായിരുന്നില്ല. 6 മാസം വരെ ഡയറ്റിനെക്കുറിച്ചോ, തടി കുറക്കുന്നതിനെക്കുറിച്ചോ ആലോചിച്ചിരുന്നില്ല. ഫീഡിങ്ങിനെ ഡയറ്റ് ബാധിച്ചേക്കുമോയെന്നൊക്കെയായിരുന്നു ചിന്തിച്ചത്. തനിക്ക് ഓക്കെയെന്ന് തോന്നിയ സമയത്തായിരുന്നു പാർവതി പിന്നീട് ഡയറ്റിനെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചത്.

നോർമ്മലിയുള്ള ഭക്ഷണമൊക്കെ കഴിക്കാവുന്ന തരത്തിലുള്ള ഡയറ്റാണ് സ്വീകരിച്ചത്. പൊരിച്ച സാധനങ്ങളും ജങ്ക് ഫുഡ്‌സും നിയന്ത്രിച്ചിരുന്നു. അങ്ങനെ പറയത്തക്ക രീതിയിലുള്ള വർക്കൗട്ടൊന്നുമുണ്ടായിരുന്നില്ല. ചെയ്യുന്നതിന്റെ റിസൽട്ട് വന്നതോടെ താൻ ആവേശത്തിലായെന്നും പാർവതി പറയുന്നു. മൂന്നരമാസമായപ്പോഴേക്കും 22 കിലോയായിരുന്നു കുറഞ്ഞത്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

3 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

5 hours ago