മോഡലായും അവതാരകയായു അഭിനേത്രിയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളഇലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു. അടുത്തിടെയാണ് താരം ആരോഗ്യമുള്ള ആൺകുഞ്ഞിന് ജന്മം നൽകിയത്.
അവ്യുക്ത് എന്നാണ് മകന് നടി പേരിട്ടത്. ഗർഭകാലത്തെക്കുറിച്ച് പറയുകയാണ് താരം. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വാക്കുകൾ, കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. മിക്ക ദിവസവും ഫോട്ടോ ഷൂട്ടും, കൊളാബ് ഷൂട്ടും എല്ലാം ചെയ്യും. പക്ഷേ, വയറിന് മുകളിലേക്കുള്ള പടങ്ങൾ മാത്രേ പോസ്റ്റ് ചെയ്തുള്ളൂ. ലൈവ് വരുമ്പോഴും പതിവിലും ഊർജസ്വലയായിരുന്നു. ആർക്കും അവസാനം വരെ പിടി കൊടുത്തില്ല.ഒടുവിൽ നിറവയറോടു കൂടിയുള്ള പടം ഇട്ടപ്പോഴും ആളുകൾ വിചാരിച്ചത് ഞാൻ ഏതോ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണെന്ന്. പിന്നെ, അതിനൊപ്പം തന്നെ ഒരു ഡാൻസ് കൂടെ ചെയ്യാൻ തോന്നി. ഡോക്ടറോട് ചോദിച്ചപ്പോൾ ഡബിൾ ഓക്കെ. ധൈര്യമായി ഒരു ഡപ്പാം കൂത്ത് തന്നെ ചെയ്തു. ഞാൻ വളരെ കംഫർട്ടായും ഏറ്റവും സന്തോഷത്തോടെയും ചെയ്ത ഡാൻസാണ്.
പക്ഷേ, ഒരുപാട് പേർ ആ ഡാൻസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‘കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനാണോ’ എന്നൊക്കെയാണ് ചോദ്യം. സത്യം പറഞ്ഞാൽ അതു കുറച്ച് വേദനിപ്പിച്ചു. ആളുകളുടെ ഇത്തരം ധാരണകൾ മാറാൻ കൂടി വേണ്ടിയാണ് പിന്നെയും രണ്ട് മൂന്ന് ഡാൻസുകൾ പോസ്റ്റ് ചെയ്തത്.ഡാൻസ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ വീട്ടിൽ നിലത്തിരുന്ന് തറ തുടച്ചിട്ടുണ്ട്, അടിച്ചു വാരിയിട്ടുണ്ട്. എന്റെ ഡോക്ടർ പറഞ്ഞത് നിങ്ങൾ എത്രത്തോളം ഫ്ലക്സിബിൾ ആകുമോ അതിന്റെ ഗുണം നിങ്ങൾക്ക് ലേബർ റൂമിൽ അറിയാൻ കഴിയുമെന്നാണ്. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണത്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…