entertainment

രണ്ടര ദിവസത്തോളം വേദന സഹിക്കേണ്ടി വന്നു, സന്തോഷത്തോടെയാണ് ഞാൻ ലേബർ റൂമിലേക്ക് പോയത്- പാർവതി

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് പാർവതി വിജയ്. വിവാഹത്തിനു പിന്നാലെ താര് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. വിവാഹശേഷം പലവിധത്തിലുള്ള ​ഗോസിപ്പുകളും താരം കേട്ടിരുന്നു സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. അഭിനയത്തിൽ സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പാർവതിയുടെ വിവാഹം. ക്യാമറാമാൻ അരുൺ ആണ് പാർവതിയുടെ ഭർത്താവ്. ഇരുവർക്കും അടുത്തിടെയാണ് പെൺകു‍ഞ്ഞ് പിറന്നത്. ​ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. യാമിക എന്നാണ് പാർവതിയും അരുണും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവത്തിന്റെ കഥ പങ്കുവെക്കുകയാണ് പാർവതിയും അരുണും,

വാക്കുകൾ, വേദന അനുഭവിച്ചത് ഞാനായിരുന്നുവെങ്കിലും അത് കണ്ടോണ്ടിരുന്നത് ഏട്ടനും അമ്മയും ചേച്ചിയുമൊക്കെയായിരുന്നു. പറഞ്ഞ ഡേറ്റിനും മുൻപായാണ് ഞങ്ങൾ അഡ്മിറ്റായത്. കുഞ്ഞിന് അനക്കമില്ലാത്തത് പോലെ തോന്നിയപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. കൈയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് പോവുകയായിരുന്നു. പോയപ്പോൾ തന്നെ ലേബർ റൂമിലേക്ക് കയറ്റുകയായിരുന്നു. അഡ്മിറ്റായിക്കോളാനും പറഞ്ഞിരുന്നു. റൂമൊന്നും കിട്ടാത്തതിനാൽ ലേബർ റൂമിലായിരുന്നു. അഡ്മിറ്റാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് കരച്ചിലായിരുന്നു

സഹിക്കാൻ പറ്റുന്ന വേദനയായിരിക്കുമെന്നായിരുന്നു കരുതിയത്. സ്റ്റിച്ച് ഇടുന്നതെന്ന് എങ്ങനെയെന്നോർത്ത് ടെൻഷനടിച്ചിരുന്നു. ആ വേദനയൊന്നും പ്രസവ വേദയ്ക്ക് മുന്നിലൊന്നുമല്ല. രണ്ടര ദിവസത്തോളം വേദന സഹിക്കേണ്ടി വന്നിരുന്നു. ആ സമയത്തെ കാര്യങ്ങളെല്ലാം ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. വേദനകളൊക്കെ സഹിച്ചുവെങ്കിലും സന്തോഷത്തോടെയാണ് ഞാൻ ലേബർ റൂമിലേക്ക് പോവുന്നത്. ഇനി കുഞ്ഞിനെ കാണാമല്ലോയെന്നായിരുന്നു ഓർത്തത്. ടൂർ പോവുന്നത് പോലെയാണ് അവൾ പോയതെന്നായിരുന്നു അരുൺ പറഞ്ഞത്. മോളെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. നേരത്തെ കരയാത്ത ആൾ ഇപ്പോഴാണോ കരയുന്നതെന്നായിരുന്നു ഡോക്ടർ ചോദിച്ചത്.

കുഞ്ഞിനെ കൈയ്യിൽ വാങ്ങിയപ്പോൾ ഒരു സ്വപ്‌നം പോലെയാണ് തോന്നിയത്. നമ്മുടെ കൈയ്യിലൊരു പാവയൊക്കെ ഇരിക്കുന്ന പോലെയായിരുന്നു. നല്ല കരച്ചിലായിരുന്നു വാവ. പുറത്തെടുത്ത സമയം മുതലേ കരച്ചിലായിരുന്നു. ആരേയും അധികം ബുദ്ധിമുട്ടിക്കരുതെന്നുണ്ടായിരുന്നു, ഞാൻ നന്നായി സഹകരിച്ചുവെന്നായിരുന്നു ഡോക്ടർ പറഞ്ഞത്

Karma News Network

Recent Posts

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

19 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

23 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

42 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

56 mins ago

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

1 hour ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

2 hours ago