മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും പാര്‍വതി കാണിക്കാറില്ല. മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തന്റെ സ്വീകാര്യതയ്ക്ക് വേണ്ടി താന്‍ ആരുടെയും ശിങ്കിടിയായി നില്‍ക്കാറില്ലെന്ന് പറയുകയാണ് പാര്‍വതി. തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നത് താന്‍ സത്യം പറയുന്നത് കൊണ്ടാണ്. നമ്മള് നിലപാടുകളില്‍ ഉറച്ച് നില്ക്കുമ്പോള് അതുവരെ നിലപാട് ഇല്ലാതെ നിന്നത് കൊണ്ട് ഗുണം കിട്ടിയവര്‍ക്ക് അതൊരു ഭീഷണിയായിട്ട് തോന്നിയേക്കാം. മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിന്റെ വാര്‍ഷിക പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം,
പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്സ് ആര്‍ട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് നടി സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുന്നത്. ഒരു നടിയെ മാത്രമേ എക്സെന്ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്പോള്‍ അത് എക്സെന്‍ട്രിക്കായി, വട്ടായി. ആണ് ഇത് പറയുമ്പോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്സിമാണ്. വട്ടെന്ന വാക്കും അങ്ങനെ ലൂസായി ഉപയോഗിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. നിങ്ങള്‍ എന്തിനെയാണ് സാധാരണം എന്നുവിളിക്കുന്നത്. ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. സ്ത്രീകള്‍ അവരുടെ ഇടങ്ങളില്‍ സന്തുഷ്ടരും സ്വതന്ത്രരുമായി പെരുമാറുമ്പോഴും ആവശ്യങ്ങള്‍ തുറന്ന് പറയുമ്പോഴും അതിനെ വട്ടെന്ന് വിളിക്കുക എന്നുളളത് സിനിമ ഇന്‍ഡസ്ട്രിയിലും ജേണലിസ്റ്റുകളുടെ ഇടയിലുമുളള രീതിയാണ്.
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…