entertainment

21 ദിവസം മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കൂ, ചലഞ്ചുമായി പാർവ്വതി

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാലുടൻ മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കാമെന്ന് പ്രേക്ഷകരുടെ പ്രിയ താരം പാർവതി. മനസ്സിലുള്ള കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നതിനു മുമ്പ് അതു എഴുതി നോക്കാമെന്നാണ് പാർവ്വതി പറയുന്നത്. ജേർണൽ ജേർണി എന്ന ഹാഷ്ടാഗോടെയാണ് ചലഞ്ചുമായി നടി എത്തിയത്. താൻ ഇതു ചെയ്യാറുണ്ടെങ്കിലും സ്ഥിരമായി ചെയ്യാൻ സാധിക്കാറില്ലെന്നും എന്നാൽ പതിവായി ചെയ്തപ്പോൾ അതിന്റെ ഫലം ലഭിച്ചുട്ടുണ്ടെന്നും പാർവ്വതി പറയുന്നു.

പാർവതി സോഷ്യൽ മീഡിയയിലൂടെ പറയുന്നതിങ്ങനെ, വളരെ പെട്ടെന്ന് ചെയ്യുന്ന ഒരു ലൈവ് ആണിത്. നിങ്ങളോടൊന്നിച്ച്‌ ഒരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇതുവരെ ഇങ്ങനെയൊന്ന് ചെയ്തിട്ടില്ല പക്ഷെ ഈ ആശയം കുറച്ച്‌ കാലമായി ചിന്തിക്കുന്നു, ടൈറ്റിലിൽ പറയുന്നത് പോലെ എന്നും രാവിലെ മൊബൈൽ തുറക്കുന്നതിന് മുമ്പ്, മറ്റാരോടെങ്കിലും സംസാരിക്കുന്നതിന് മുമ്പ് മനസ്സിൽ വരുന്നതെന്തും എഴുതാൻ ആവശ്യപ്പെടുകയാണ് പാർവതി. ജേർണൽ ജേർണി എന്ന ഹാഷ്ടാഗോടെയാണ് ഈ ആശയം താരം പങ്കുവച്ചിരിക്കുന്നത്. വരുന്ന 21 ദിവസം ഇങ്ങനെ ചെയ്തു നോക്കാമെന്നാണ് താത്പര്യമുള്ള ആളുകളോട് പാർവതി പറയുന്നത്. താൻ ഇത് ചെയ്യുമെങ്കിലും സ്ഥിരതയോടെ ചെയ്യാൻ കഴിയാതെപോയിട്ടുണ്ടെന്നും എന്നാൽ പതിവായ് ചെയ്തപ്പോഴൊക്കെ അതിന്റെ ഫലം അറിഞ്ഞിട്ടുണ്ടെന്നും പാർവതി പറഞ്ഞു.

നാളെ മുതൽ എല്ലാ ദിവസവും രാവിലെ ജേർണൽ ചെയ്തതിന് ശേഷമുള്ള ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവയ്ക്കും. തനിക്കൊപ്പം ചേരുന്നവരും തന്നെ ടാഗ് ചെയ്ത് ഇങ്ങനെ ചെയ്യണമെന്ന് പാർവതി പറയുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ എഴുതുന്നത് കാണിച്ചുകൊണ്ടുള്ള പോസ്റ്റ് വേണമെന്ന് ആവശ്യമില്ല. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എഴുതാം, നിങ്ങളുടെ ചിന്തകൾ, ഭയം, മറ്റുള്ളവരെക്കുറിച്ച്‌ തോന്നുന്നവ അങ്ങനെ എന്തും എഴുതാം. ചിലപ്പോൾ ഒരു വരിയോ പാരഗ്രാഫുകളോ ആകാം. പക്ഷെ മറ്റൊരാളോട് പറയുന്നതിന് മുമ്പ് നമുക്കത് എഴുതാൻ കഴിയുകയാണെങ്കിൽ അത് ഒരുപാട് മാറ്റം കൊണ്ടുവരുമെന്നാണ് നടി പറയുന്നത്. 22-ാം ദിവസം വീണ്ടും ലൈവിൽ എത്താമെന്നും തനിക്കൊപ്പം ചേർന്നവരുമായി അനുഭവം പങ്കുവയ്ക്കാമെന്നുമാണ് പാർവതി ലൈവിൽ പറയുന്നത്.

മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്. എന്ത് വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കസബ സിനിമക്കൊക്കെ എതിരെ താരം നടത്തിയ വിമർശനങ്ങൾ വൻ ച്ർച്ചകൾക്ക് വഴിതെളിച്ചിരുന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

10 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

15 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

43 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

45 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago