entertainment

എടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല, ഇതാണോ മലയാള സംസ്ക്കാരം, തുറന്നടിച്ച് പാർവതി

മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്.എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇടവേള ബാബുവിന്റെ പ്രസ്താവനമൂലം അടുത്തിടെ പാർവതി അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു, മലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാർവതിയെ വിശേഷിപ്പിക്കുന്നത്.

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാൻ പാടില്ലാത്തത് ചോദിക്കുന്നതാണെന്ന പാർവതിയുടെ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്. കാരണം ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനോട് പോയി ചോദിക്കാറില്ല നിങ്ങൾക്ക് മാസം എത്രയാണ് കിട്ടുക എന്ന്. ആര് ആർക്കാണ് ഇത്രയൊരു അവകാശം കൊടുത്തിരിക്കുന്നത് ഇങ്ങനെ ചോദിക്കാൻ വേണ്ടി. നമുക്കൊക്കെ സ്വകാര്യതകൾ ഉണ്ട്. അത് വേണം താനും.

നടി ആയതുകൊണ്ട് എടീ എന്ന ഒരു വിളിയുണ്ട്. എടി നമ്മളൊക്കെ അംഗീകരിക്കുന്നത് കൊണ്ടാണ് ഇവിടെ നിക്കുന്നത് എന്ന ഭാവം ഉണ്ട്. എത്രയോ ലൊക്കേഷനിൽ ചെല്ലുമ്പോൾ കേൾക്കുന്നതാണ്. ഇതാണോ മലയാളി സംസ്കാരം. നിരക്ഷകരർ ഒന്നുമല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടിൽ നിന്നും വരുന്ന പയ്യൻമാരും ആണുങ്ങളുമാണ് ഇത് ചെയ്യുന്നതാണ് വലിയ സങ്കടം. നമ്മൾക്ക് ഒരു പരിചയം ഇല്ലാത്ത ആളുകൾക്ക് എങ്ങനെയാണ് അങ്ങനെ വിളിക്കാൻ തോന്നുന്നത്. ഞാൻ പക്ഷെ ഇതിനൊന്നും പ്രതികരിക്കില്ല. എന്നാൽ എന്റെ മൂക്കിൽ തട്ടിയാൽ ഞാൻ പ്രതികരിക്കും.

നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ പ്രക്ഷകർ അഗീകരിച്ചില്ലങ്കിൽ നീയൊന്നും ഒന്നും അല്ല എ ബിഗ് സിറോ അഹങ്കാരത്തിനു ഒരു കുറവും ഇല്ല ഒരിക്കലും അതു കുറക്കരുത് എന്ന് തുടങ്ങുന്ന നിരവധി കമന്റുകൾ ആണ് വൈറലായി മാറുന്നത്.

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്.താരം പിന്നീട് തമിഴ്,തെലുങ്ക്,കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നുബാംഗ്ലൂർ ഡേയ്സ്,എന്ന് നിന്റെ മൊയ്തീൻ,ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള,കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

43 seconds ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

2 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

27 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

32 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

60 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago