മലയാളികളുടെ പ്രീയപ്പെട്ട രണ്ട് നായികമാരാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒരേ ട്രെയ്നറുടെ അടുത്താണ് വ്യായാമ മുറകൾ പരിശീലിക്കുന്നത്. ‘ഭീഗരൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത് ഇവരുടെ വർക്കൗട്ട് ഫോട്ടോകളാണ്.
ചുമരിൽ ചാരി, കാലുകൾ നിലത്തുറപ്പിച്ച് കസേരയിൽ എന്നപോലെ ഇരുന്നു ഡംബ്ബെൽസ് ഉയർത്തുന്ന വീഡിയോ പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിൽ പോസ്റ്റ് ചെയ്തു. പാർവതിയും റിമയും വെവ്വേറെ പോസ്റ്റുകളിൽ തങ്ങളുടെ വർക്ക്ഔട്ട് വിവരിക്കാറുണ്ട്. ആദ്യമായാണ് രണ്ടുപേരും ഒന്നിച്ചെത്തുന്നത്
സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ ആണ് പാർവതി തിരുവോത്ത് നായികയായി തിയറ്ററുകളിലെത്തിയ പുതിയ സിനിമ. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ‘ആർക്കറിയാം’ എന്ന സിനിമയിലും പാർവതിയാണ് കേന്ദ്രകഥാപാത്രം. മമ്മൂട്ടിക്കൊപ്പം ‘പുഴു’ എന്ന ചിത്രത്തിലും പാർവതി അഭിനയിക്കുന്നുണ്ട്. പാർവതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രവുമാണ് രതീന സംവിധാനം ചെയ്യുന്ന പുഴു.
2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…