entertainment

23 വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കി പാഷാണം ഷാജി

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. രശ്മിയാണ് ഭാര്യ.

ഇരുവരുടെയും വിവാഹവാർഷികമാണിന്ന്. ഇരുപത്തിമൂന്ന് വർഷത്തോളം നീണ്ട സന്തുഷ്ട ജീവിതമെന്ന് സൂചിപ്പിച്ച് ഭാര്യയുടെ കൂടെയുള്ള പുത്തൻ ഫോട്ടോയുമായിട്ടാണ് ഷാജി എത്തിയിരിക്കുന്നത്. ഞാനും നീയും ഒരുമിച്ചുള്ള പ്രണയം ഇനിയും ഒരുപാട് വർഷം മുന്നോട്ട് പോകട്ടെ എന്നാണ് വിവാഹവാർഷികദിനത്തിൽ പാഷാണം ഷാജി എഴുതിയിരിക്കുന്നത്. ഭാര്യയുടെ കൂടെയുള്ള വിവാഹചിത്രവും താരം പങ്കുവെച്ചു. അടുത്തിടെ ഇരുവരും പങ്കെടുത്ത ടെലിവിഷൻ റിയാലിറ്റി ഷോ യിൽ നിന്നുമെടുത്ത വിവാഹചിത്രമായിരുന്നു. തങ്ങളുടേത് ഒളിച്ചോട്ട വിവാഹമാണെന്ന് നേരത്തെ താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ ചേട്ടന്റെ വിവാഹത്തിന്റെ അന്നായിരുന്നു തന്റെയും കല്യാണം. ശരിക്കും കല്യാണമല്ല, താനും രശ്മിയും കൂടി ഒളിച്ചോടുകയായിരുന്നു. ചേട്ടന്റെ കല്യാണം കൂടാൻ വന്ന കുട്ടിയെ തിരിച്ച് വിട്ടിെല്ലന്നാണ് എന്റെ നാട്ടിലോക്കെ പറയുന്നത്. പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇത് നടക്കുന്നത്. ഡാൻസറായ രശ്മി കോസ്റ്റ്യൂം കൊടുക്കാൻ ഇൻസ്റ്റിറ്റിയൂഷനിലേക്ക് പോയതാണ്. അവിടെ കയറി ഒന്ന് കാണമെന്ന് വിചാരിച്ചു.

അങ്ങനെ കണ്ടപ്പോഴാണ് വേറെ ഒരാളുമായി ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയമാണെന്ന് അറിയുന്നത്. ശരിക്കും ഞങ്ങളുടെ പ്രേമം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടുള്ളതൊന്നും ആയിരുന്നില്ല. കണക്ക് പറയുകയാണെങ്കിൽ ആകെ മൂന്ന് മാസമേ ആയിട്ടുള്ളു. ഈ മൂന്ന് മാസത്തിൽ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും ദിവസങ്ങളിൽ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളു. അത്രയും നാളുകൾ കൊണ്ടാണ് ഞങ്ങളുടെ പ്രണയം. നേരിട്ട് കാണുമ്പോൾ കണ്ണ് കൊണ്ട് സംസാരിക്കുകയായിരുന്നു.

പിന്നീട് ഞങ്ങളുടെ കല്യാണം കഴിഞ്ഞതോടെ ആ ഇൻസ്റ്റ്യൂട്ട് പൂട്ടി. കുറേ വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനം ആയിരുന്നെങ്കിലും ടീച്ചറും സാറും കൂടി കെട്ടിയതോടെ അത് പൂട്ടി കെട്ടിയെന്നാണ് പാഷാണം ഷാജി പറഞ്ഞത്. രശ്മിയുമായി ഒളിച്ചോടി പോകുമ്പോൾ തനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു. അന്ന് അത്ര വലിയ ധൈര്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അത് ധൈര്യമൊന്നും ആയിരുന്നില്ലെന്ന് പറയാം. കൊച്ച് അടുത്ത് നിന്ന് പോകാതെ ആയപ്പോഴാണ് അതൊക്കെ ഓർമ്മിച്ചത്. ഞങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിലും ഇതിനിടയിൽ പ്രശ്നമായത് ചേട്ടനാണ്. കാരണം എന്റെ ഒളിച്ചോട്ടം കാരണം ചേട്ടന്റെ ഫസ്റ്റ് നൈറ്റ് പൊളിഞ്ഞു.

എന്റെ പ്രശ്‌നത്തിന് മദ്ധ്യസ്ഥം പറയാൻ ചേട്ടനെയാണ് അന്ന് അങ്ങോട്ട് വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാൻ താൽപര്യമുണ്ടോന്ന് രശ്മിയോട് ചോദിച്ചത് ചേട്ടനാണ്. താൽപര്യമുണ്ടെന്ന് പറഞ്ഞതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ…

3 mins ago

അരുണാചല്‍, സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ആരംഭിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ…

32 mins ago

ഡി.കെ ഭയക്കുന്ന കേരളത്തിലെ വള്ളിയങ്കാവ് ദേവി ക്ഷേത്രം, കർണ്ണാടകത്തിൽ ഭരണം മാറ്റുന്ന കേരളത്തിലെ ക്ഷേത്രം

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എത്തിയത് വലിയ…

43 mins ago

സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ : ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിന്റഎ…

1 hour ago

വന്‍ ലഹരിവേട്ട, 485 ഗ്രാം MDMA-യുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

കൊച്ചി : തൃപ്പൂണിത്തുറയില്‍ കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്,…

2 hours ago

ഹോട്ടൽ അടിച്ചു തകർത്ത സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

ആലപ്പുഴ: വടിവാളുമായി എത്തി മദ്യലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ തല്ലി തകർത്ത് ജീവനക്കാരെ ആക്രമിച്ച സിവിൽ പൊലീസ് ഓഫീസർ കെഎഫ് ജോസഫിനെ…

2 hours ago