പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത്.പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല.ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം.മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ബിഗ് ബോസ്2വിൽ താരം പങ്കെടുത്തിരുന്നു
ഇപ്പോഴിത ബിഗ് ബോസ് ഹൗസിനെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് പാഷാണം ഷാജി. വാക്കുകൾ, ഷോയിൽ ഒരു സ്ക്രിപ്റ്റും ഇല്ല. ബിഗ് ബോസ് ഹൗസിൽ എത്താത്തവരും അതിനുള്ളിൽ നടക്കുന്നത് നേരിട്ട് കാണാത്തവരുമാണ് ഇത് സ്ക്രിപ്റ്റഡ് ആണ് എന്ന് പറയുന്നത്. എന്നാൽ അവിടെ പോയ ഒരാൾ എന്ന നിലയിൽ ഷോയിൽ ഒരു സ്ക്രിപ്റ്റും ഇല്ലെന്ന് പറയാൻ എനിക്ക് സാധിക്കും. അവിടെ യഥാർഥത്തിൽ എന്താണോ നടക്കുന്നത് അതാണ് കാണിക്കുന്നത്
ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണ്. ഒരു അതിജീവമാണ്. ഞാൻ ബിഗ് ബോസിൽ നിന്ന് തിരികെ എത്തുമ്പോൾ കേരളം മുഴുവനും ബിഗ് ബോസ് ആണ്. എല്ലാവരും ലോക്ക് ഡൗൺ ആയി ഇരിക്കുകയാണ്. സധാരണ ഗതിയിൽ നമ്മൾ വീട്ടിൽ ചിലവഴിക്കുന്ന സമയം വളരെ കുറവാണ്.
ബാക്കി സമയങ്ങളിൽ എല്ലാ പുറത്താണ്. ശരിക്കും പറഞ്ഞാൽ നമ്മുടെ വീട് ഒരു ലോഡ്ജ് പോലെയാണ്. രാവിലെ ഭക്ഷണം കഴിഞ്ഞിട്ട് പോയാൽ വൈകീട്ടാണ് വീണ്ടും ഭക്ഷണം കഴിക്കാൻ വരുന്നത് . അത് കഴിഞ്ഞ കിടന്നുറങ്ങുന്നു. എന്നാൽ ലോക്ക് ഡൗൺ ആയപ്പോൾ ആകെ മാറി. 24 മണിക്കൂറും എല്ലാവരും ഒരു വീട്ടിൽ കുറച്ച് മാസങ്ങൾ നിന്നാൽ ആ വീട്ടിൽ ടിവി വെക്കുന്നതിന് വരെ അടിയായിരിക്കും. അതൊക്കെ അതിജീവിക്കാനുള്ള ഒരു കെൽപ്പ് ഉണ്ടോ എന്ന് അറിയാനുള്ള ഒരു ഷോ ആണ് ബിഗ് ബോസ് ആണ്. അതൊരു മത്സരം കൂടിയാണ് പുറത്ത് നിന്ന് നോക്കുമ്പോൾ അവിടെ ഇഷ്ടം പോലെ സമയം ഉള്ളതായി തോന്നാം. എന്നാൽ അതിനുള്ളിൽ അത് അങ്ങനെയല്ല. എല്ലാം ഒരു അതിജീവനമാണ്.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…