entertainment

ചേട്ടായിയെ പോലെ ഒരു മോനെ കിട്ടിയതിൽ അമ്മച്ചി എന്തോ പുണ്യം ചെയ്തിട്ടുണ്ട്- രശ്മി

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയിലൂടെ ഒരുമിച്ചെത്തുകയാണ് ഷാജിയും ഭാര്യയും. രശ്മി അമ്മയെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന സീൻ വൈറലായിരുന്നു. ചേട്ടായിയോട് എനിക്ക് ഒരുപാട് ഒരുപാട് നന്ദി പറയാനുണ്ട്. വേറൊന്നുമല്ല അമ്മയ്ക്ക് വയ്യാണ്ടിരുന്ന സമയത്ത് ഏട്ടൻ ചെയ്തുകൊടുത്ത കാര്യങ്ങൾ. ചുമ ആയിട്ടാണ് തുടക്കം ഡോക്ടറിന്റെ അടുത്ത് പോകാൻ പറഞ്ഞാൽ പോകില്ലായിരുന്നു. അപ്പോഴൊക്കെ ഞാൻ അമ്മയോട് ദേഷ്യപെടുമായിരുന്നു. അപ്പോഴൊക്കെ ചേട്ടായി എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയോട് ദേഷ്യപെടുരുത് എന്ന്. അമ്മയുടെ വേദന കാണുമ്പോഴാണ് ഞാൻ അമ്മയോട് ദേഷ്യപ്പെട്ടിട്ടുള്ളത്.

ആ സമയത്തൊക്കെ ചേട്ടായി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു ഒക്ടോബർ പത്തിനാണ് അമ്മയുടെ അസുഖം നമ്മൾ അറിയുന്നത്. ഒരു സർജറിക്ക് പോയപ്പോഴാണ് അമ്മയ്ക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞത്. ആ സമയത്ത് ചേട്ടായി എന്നെ ദുബായിൽ കൊണ്ടുപോകാൻ വേണ്ടി ഇരിക്കുകയായിരുന്നു. ഒരുപാട് അഗ്രഹിച്ചിരുന്ന സമയത്തായിരുന്നു അത്.

അമ്മയുടെ റിസൾട്ട് വന്നപ്പോൾ അമ്മയോട് പറയാൻ എനിക്ക് ആകില്ല. ഓപ്പയ്ക്കും പറയാൻ ആകാതെ നിന്നപ്പോൾ ഏട്ടനാണ് അമ്മയോട് കാര്യങ്ങൾ പറയുന്നത്. അപ്പോൾ ചേട്ടായിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് പല പ്രാവശ്യം ചേട്ടായി പറഞ്ഞിട്ടുണ്ട്. അന്ന് മുതൽ അല്ലെങ്കിൽ അതിനു മുമ്പുതൊട്ടേ അമ്മയുടെ എല്ലാ കാര്യങ്ങളും ചേട്ടായി തന്നെയാണ് നോക്കിയിരുന്നത്. ഫോർത്ത് സ്റ്റേജ് ആയിരുന്നുവെന്നും അമ്മച്ചിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്നും എനിക്ക് അറിയില്ലായിരുന്നു

എന്റെ അമ്മ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇതൊന്നും. ഏറ്റവും നല്ല ഹോസ്പിറ്റൽ ഏറ്റവും നല്ല മുറിയിൽ ആണ് അമ്മയെ ചേട്ടായി നോക്കിയത്. ചേട്ടായെ പോലെ ഒരു മോനെ കിട്ടിയതിൽ അമ്മച്ചി എന്തോ പുണ്യം ചെയ്തിട്ടുണ്ട് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ആ സമയത്ത് കിട്ടിയ പ്രോഗ്രാം പോലും വേണ്ടെന്നു വച്ചല്ലേ ഏട്ടൻ അമ്മയെ നോക്കിയത് എന്ന് രശ്മി പറയുമ്പോൾ നിന്റെ അമ്മ, എന്റെ അമ്മ കൂടി അല്ലെ എന്ന മറുപടിയാണ് ഷാജി നൽകിയത്.

Karma News Network

Recent Posts

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

16 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

27 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

55 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

55 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

2 hours ago