topnews

കേരളത്തിലേക്കുള്ള​ പാസ്​ വിതരണം പുനഃരാരംഭിച്ചു; റെഡ്​സോണില്‍ നിന്നുള്ളവര്‍ക്ക്​ പാസില്ല

അന്യ സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലേക്ക്​ എത്തുന്നതിനുള്ള പാസ്​ വിതരണം പുനഃരാരംഭിച്ചു. റെഡ്​സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിന്ന്​ വരുന്നവര്‍ക്കാണ്​ ഇപ്പോള്‍ പാസ്​ അനുവദിക്കുന്നത്​. അതേസമയം, പാസില്ലാതെ വരുന്നവരെ റെഡ്​സോണ്‍ മേഖലയില്‍ നിന്ന്​ വരുന്നവരാക്കി കണക്കാക്കി 14 ദിവസം സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്‍റീന്‍ ചെയ്യുമെന്ന്​ തിരുവനന്തപുരം ജില്ലാ കലക്​ടര്‍ അറിയിച്ചു.

പാസ്​ വിതരണം നിര്‍ത്തിയെങ്കിലും നിരവധി പേരാണ്​ കേരളത്തിന്‍െറ അതിര്‍ത്തികളിലേക്ക്​ എത്തുന്നത്​. കാസര്‍കോട്​ ജില്ലയിലെ തലപ്പാടിയിലും പാലക്കാ​ട്ടെ വാളയാറിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന്​ നിരവധി പേരെത്തി. വയനാട്ടിലെ മുത്തങ്ങയിലെത്തുന്നവരു​ടെ എണ്ണവും കുറവല്ല.

അതിര്‍ത്തി ചെക്​പോസ്​റ്റുകളിലെത്തിയ ഭൂരിപക്ഷം ആളുകളുടെ കൈവശവും മറ്റ്​ സംസ്ഥാനങ്ങളുടെ പാസുണ്ട്​. കേരളം പാസ്​ വിതരണം പുനഃരാരംഭിച്ചതോടെ ഇവര്‍ക്ക്​ ആശ്വാസമായിരിക്കുകയാണ്​.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

11 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

16 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

36 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

49 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago