topnews

വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

ന്യൂഡൽഹി. ഡൽഹി ഹൈദരാബാദ് സ്പൈസ്‌ജെറ്റ് വിമാനത്തിൽ വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. തുടർന്ന് പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഒരു യാത്രക്കാരൻ വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും, മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിൽ ഇടപെടാൻ എത്തുന്നതുമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചതായും മറ്റു ജീവനക്കാർ പരാതി നൽകി.

ഡൽഹിയിൽനിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്പൈസ്‌ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. സംഭവം ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാൾക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വിമാനത്തിൽനിന്ന് പുറത്താക്കിയെന്നും കുറിപ്പിൽ പറയുന്നു. യാത്രക്കാരൻ പിന്നീട് ക്ഷമാപണം എഴുതി നൽകിയെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ അയാളെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Karma News Network

Recent Posts

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

12 mins ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

41 mins ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

1 hour ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

2 hours ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

2 hours ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

3 hours ago