crime

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; ഒരാൾകൂടി അറസ്റ്റിൽ

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം. ഒരാൾ കൂടി പിടിയിൽ. പ്രതികൾ കവർന്നെടുത്ത വ്യാപാരിയുടെ സ്വർണ്ണമാല പണയം വെയ്ക്കാൻ സഹായിച്ച ആളാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ഇതുവരെ നാലുപേർ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട സ്വദേശിയായ ഒരാളും പിടിയിലായിരുന്നു.കൊലപാതകത്തിൽ സഹായിച്ചവരെയും കസ്റ്റ‍ഡിയിലെടുക്കുമെന്നും പ്രതികളുടെ എണ്ണം കൂടുമെന്നും പൊലീസ് വ്യക്തമാക്കി.

തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ
ഹാരിബ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്. കൊലപാതകം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്. മുഖ്യപ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവർ ക്രിമിനലുകളാണ്. ഇരുവരേയും എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്കുയാണ്.

കുലശേഖരപതി സ്വദേശി ഹാരിബാണ് മറ്റൊരു പ്രതി. വ്യാപാരിയായ ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും പണവും പ്രതികൾ കവർന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നഗരത്തിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. മറ്റൊരു കേസില്‍ ഉൾപ്പെട്ട് ജയില്‍ കഴിയവേയാണ് ഓട്ടോ ഡ്രൈവറായ ഹാരിബ്- സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്.

തുടർന്ന് മൂവരും ഗൂഡാലോചന നടത്തിയാണ് മൈലപ്രയിലെ 70 കാരനെ കൊലപ്പെടുത്തി സ്വർണ്ണവും പണവും അപഹരിച്ചതെന്ന് പൊലീസ് പറയുന്നു. കടയിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക്ക് എടുത്തുമാറ്റി വമ്പൻ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൃത്യം നടത്തിയത്. തുടക്കത്തിൽ പൊലീസ് ഇരുട്ടിൽ തപ്പിയെങ്കിലും നഗരത്തിലെ തന്നെ താമസക്കാരനായ ഓട്ടോ ഡ്രൈവർ ഹാരിബിനെ കിട്ടിയതോടെ വേഗം മുഖ്യപ്രതികളിലേക്ക് എത്താനായി.

Karma News Network

Recent Posts

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

5 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

32 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

37 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

1 hour ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

1 hour ago