entertainment

‘വെള്ളം’ കണ്ടിറങ്ങിയപ്പോള്‍ ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്ന് തോന്നിയെന്ന് പത്മകുമാര്‍

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമാണ് വെള്ളം. മികച്ച അഭിപ്രായമാമ് ചിത്രത്തിന് ലഭിക്കുന്നത്. അമിത മദ്യപാനിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്ന ജയസൂര്യ തകര്‍പ്പന്‍ അഭിനയമാണ് കാഴ്ച വെക്കുന്നത്. നായികാ വേഷത്തിലെത്തുന്ന സംയുക്തയും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. സിനിമ കണ്ടിറങ്ങിയ സംവിധായകന്‍ പത്മകുമാറിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘വെള്ളം’ കണ്ട് ഇറങ്ങുമ്പോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് താനും എന്ന അഭിമാനം തനിക്കു തോന്നിയെന്ന് പത്മകുമാര്‍ പറഞ്ഞു.

ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന് തോന്നി. അത്ര ലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോന്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നിയെന്നും പത്മകുമാര്‍ കുറിച്ചു.

പത്മകുമാറിന്റെ കുറിപ്പ്:

മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മൾ വളരെ അധികം സമ്പന്നരാണ്‌.. അപ്പോൾ ഒരു പുതിയ സംവിധായകൻ വരുമ്പോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന്‌ നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം എങ്കിലും അതിൽ ഉണ്ടാവണം.. അങ്ങനെയാണ് “അമ്മക്കിളിക്കൂട്” എന്ന ആശയവും സിനിമയും ഉണ്ടാവുന്നത്. Prajesh Sen എന്ന സംവിധായകന്‍ തന്റെ സിനിമ ആലോചിക്കുമ്പോഴും രഞ്ജി എന്നോട് പറഞ്ഞ ആ ആശയങ്ങള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്ന് പോയിരിക്കണം..

അതുകൊണ്ട് തന്നെ ആവണം “ക്യാപ്റ്റന്‍” പോലെ, ഇപ്പോൾ “വെള്ളം” പോലെ ഒക്കെ ഉള്ള ചിത്രങ്ങൾ ചെയ്യാന്‍ Prajeshന് സാധിക്കുന്നതും…നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന്‌ “വെള്ളം” കണ്ട് ഇറങ്ങുമ്പോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും എന്ന അഭിമാനം എനിക്കു തോന്നി. ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി.. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന്‌ തോന്നി..

അയത്നലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോൻ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നി. PlayvolumeTruvid00:46Ad ഇരുള്‍ നീങ്ങി സിനിമ അതിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ മാനംമുട്ടെയാണ്..ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു കൈത്താങ്ങ് ആവട്ടെ “വെള്ള” ത്തിന്റെ ഈ മഹനീയ വിജയം.

Karma News Editorial

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

30 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

59 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago