entertainment

സിനിമയിലെ സുഹൃത്തുക്കളുടെ കൈത്താങ്ങ്; ചികിത്സയ്ക്കും ചിലവിനും പണം സ്വരൂപിച്ചെന്ന് പൗളി വത്സന്‍

കൊച്ചി: നടി പൗളി വത്സന്‍ ചികിത്സയ്ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന വാര്‍ത്ത രാവിലെ മുതല്‍ വന്നിരുന്നു. മലയാളികളുടെ പ്രിയ നടി പൗളി വില്‍സണും കുടുംബവും കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്നായിരുന്നു വാര്‍ത്തകള്‍. പൗളിയുടെ വരുമാനത്തിലാണ് കുടുംബം നടന്നുപോകുന്നത്. ഷൂട്ടിങ് മുടങ്ങിയതോടെ അതും നിലച്ചു. പൗളി ഉള്‍പ്പെടെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും കോവിഡ് കോവിഡ് ബാധിച്ചിരിക്കുകയാണ്.

പൗളിയുടെ ഭര്‍ത്താവ് വല്‍സണ്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അതിനിടെ കോവിഡ് ബാധിച്ച് സ്ഥിതി ഗുരുതരമായി.ഡയാലിസിസിന് വിധേയനാകുന്ന വല്‍സന് 40000 രൂപയുടെ ഇന്‍ഞ്ചക്ഷന്‍ ആവശ്യമാണ്.

ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യം വേണ്ട പണം സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ നല്‍കിയെന്ന് പൗളി പറഞ്ഞു. വൃക്കരോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനിടെ കോവിഡ് ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. സിനിമയിലെ സുഹൃത്തുക്കളടക്കം സഹായവുമായി രംഗത്ത് വന്നു. അതുകൊണ്ട് ചികിത്സയ്ക്കുള്ള അത്യാവശ്യ പണം ഇപ്പോള്‍ സ്വരൂപിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദിയുണ്ട്-പൗളി പറഞ്ഞു

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

10 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

15 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

41 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago