kerala

ബിഹാറിൽ നിന്ന് വീട്ടുജോലിക്കായെത്തിയ അച്ഛന്റെ മകൾക്ക് എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്

ഒന്നാം റാങ്കിന്റെ തിളക്കത്തിൽ പായൽ കുമാരി.അച്ഛൻ ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വണ്ടി യറുമ്പോൾ പായലിന് പ്രായം 14.ഭാര്യ ബിന്ദു ദേവി,മകൻ ആകാശ് കുമാർ,പെൺമക്കളായ പായൽ കുമാരി,പല്ലവി കുമാരി എന്നിവരുമൊത്ത് പ്രമോദ് കുമാർ എറണാകുളത്തെത്തി.ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം കൊച്ചിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

പഠിക്കാൻ മിടുക്കിയായ പായൽ ഹാത്മാഗാന്ധി സർവകലാശാലയിലെ ബിഎ ആർക്കിയോളജി ആൻഡ് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടി.85%മാർക്ക് നേടിയ പായൽ പെരുമ്പാവൂർ മാർത്തോമ വുമൺസ് കോളേജ് വിദ്യാർത്ഥിനിയാണ്.പ്രമോദ് കുമാറിന്റെ ഏറ്റവും വലിയ ആ​ഗ്രഹം തന്റെ മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു.ജീവിതത്തിലെ എല്ലാറ്റിനേക്കാളും ഉപരിയായി കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.അച്ഛന്റെ ആഗ്രഹങ്ങൾക്കൊപ്പം മകളുടെ കഠിനാധ്വാനവും ഫലം കണ്ടതോടെ മാർച്ചിൽ നടന്ന പരീക്ഷയിൽ മകൾക്ക് ഉന്നത വിജയം ലഭിച്ചു.

മകളുടെ നേട്ടത്തിൽ നിറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും.മകളെ തുടർന്ന് പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രമോദും ഭാര്യ ബിന്ദു ദേവിയും.മകളെ സിവിൽ സർവീസ് ഉദ്യോഗസ്ഥയായി കാണണമെന്നാണ് ആഗ്രഹം.പത്താം ക്ലാസ് മുതൽ പുരവസ്തു ഗവേഷണത്തോടും,ചരിത്രത്തോടും തോന്നിയ താൽപ്പര്യമാണ് ഈ വിഷയത്തിൽ ബിരുദം എടുക്കാൻ കാരണമെന്ന് പായൽ പറയുന്നു.ബിരുദാനന്തര ബിരുദം ചെയ്യാനൊരുങ്ങുകയാണ് പായൽ.കേരളത്തിൽ വന്നിട്ട് വർഷങ്ങളായതിനാലും പഠിച്ചതും വളർന്നതും ഇവിടെ ആയതിനാലും നന്നായി മലയാളം സംസാരിക്കും പായൽ.കേരളം ഇപ്പോൾ സ്വന്തം നാടുപോലെയാണെന്ന് പായൽ പറയും.ഒരുഘട്ടത്തിൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠനം നിർത്താൻ ആലോചിച്ചതാണ് എന്നാൽ കൂട്ടുകാരും,അദ്ധ്യാപകരും ഊർജ്ജം നൽകിയെന്നും പായൽ വ്യക്തമാക്കി.

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിലും പായൽ ഉന്നത വിജയം നേടിയിരുന്നു.ഒരു സഹോദരനും സഹോദരിയുമാണ് പായലിന് ഉള്ളത്.മൂത്ത സഹോദരൻ ആകാശ് കുമാർ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.സഹോദരി പല്ലവി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

9 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

43 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago