entertainment

വാവക്കുട്ടി, കള്ളിപ്പെണ്ണേ… പേളിയുടെ വിളിയില്‍ ഉണര്‍ന്ന് കുഞ്ഞാവ, വയറില്‍ ചവിട്ടി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു പേളി. ഇതേ പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടെ താരം പ്രണയത്തിലായി. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് പേളിയും ശ്രീനിഷും. ലോക്ഡൗണ്‍ സമയമാണ് പേളി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചത്. തുടര്‍ന്ന് താരം പങ്കുവെയ്ക്കുന്ന ഓരോ ഗര്‍ഭകാല വിശേഷങ്ങള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കുകയാണ്.

അടുത്തിടെ ബേബി മമ്മാ ഡാന്‍സുമായി എത്തി പേളി ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ പേളിയുടെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയമാകുന്നത്. തന്റെ ഒരു ദിവസം എങ്ങനെയാണ് എന്നാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് തിരുവനന്തപുരത്തേക്ക് പോകുന്നതാണ്. പത്ത് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും ശ്രീനിഷ് തിരിച്ചെത്തുക.

ശ്രീനിഷിനെ യാത്രയാക്കി പേളി വീണ്ടും കിക്കയിലേക്ക് ആണ് പോവുന്നത്. തുടര്‍ന്ന് ഉറക്കമുണര്‍ന്ന പേളി ബ്രേക്ക് ഫാസ്റ്റ് സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നുണ്ട്. ഈ സമയത്ത് തനിക്ക് കൂടുതലായി ഉറക്കം വരുന്നുണ്ടെന്ന് സൂചിപ്പിച്ച താരം വീണ്ടും ഉറങ്ങാന്‍ പോവുന്നു. ഉറക്കം തെളിഞ്ഞ് എഴുന്നേറ്റ പേളി കുഞ്ഞിനോട് സംസാരിക്കുന്ന മനോഹരമായ നിമിഷങ്ങള്‍ കൂടി പങ്കുവെച്ചിട്ടുണ്ട്.

വാവക്കുട്ടി, കള്ളിപ്പെണ്ണേ… അമ്മയുടെ മുത്തേ എന്നിങ്ങനെയാണ് പേളി കുഞ്ഞിനെ കൊഞ്ചിക്കുന്നത്. കുഞ്ഞിനെ വിളിക്കുന്നതിനിടയില്‍ കുഞ്ഞ് പേളിയുടെ വയറില്‍ ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശരിക്കും എന്റെ ദിവസങ്ങള്‍ ഇങ്ങനെ അല്ല. ഇന്ന് എനിക്ക് ഉറക്കം മാത്രമേ വരുന്നുള്ളു. അപൂര്‍വ്വം ദിവസങ്ങളിലൊന്നാണിത്. തലേ ദിവസം മമ്മി കൊണ്ട് തന്ന മട്ടന്‍ ബിരിയാണിയാണ് ഇന്ന് ഉച്ചയ്ക്ക് ഞാന്‍ കഴിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ ആരും എന്നെ ജഡ്ജ് ചെയ്യരുതെന്നും വീഡിയോയില്‍ പേളി പറയുന്നു.

Karma News Network

Recent Posts

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

11 mins ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

45 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

1 hour ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

3 hours ago