entertainment

പേളിക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയായിരിക്കുമെന്ന് പ്രിയ മോഹൻ, ബേബി ബംപ്, ചിക്ക് വാവയെന്ന് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി.നടിയായും അവതാരകയായും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് പേളി.അമ്മയാകാൻ ഒരുങ്ങുന്ന പേളി ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളും സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.ഗർഭിണിയാണെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് പേളി ആരാധകരെ അറിയിച്ചത്. ആ കുടുംബം മാത്രമല്ല, ഇരുവരുടെയും ആരാധകരും ജൂനിയർ പേളിഷിന്റെ വരവിനായുള്ള കാത്തിരിപ്പിൽ ആണ്.

കഴിഞ്ഞ ദിവസം പേ?ളി പങ്കുവെച്ച കുറിപ്പ് വൈറലായി മാറി.ചാക്കോച്ചൻ അടക്കമുള്ള താരങ്ങൾ ആണ് പേളിയുടെ പുതിയ പോസ്റ്റിന് ആശംസ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ബേബി ബംപ്, ചിക്ക് വാവയെന്ന് കുഞ്ചാക്കോ ബോബൻ പറയുമ്പോൾ വരാൻ പോകുന്നത് പെൺകുഞ്ഞാകുമെന്ന് ആണ് നടി പ്രിയ മോഹൻ പറയുന്നത്. നടി സ്നേഹയും അമ്മ ആകാൻ പോകുമ്പോൾ ഉള്ള അനുഭവം ആണ് പേളിയോട് പങ്കിട്ടത്. നടിമാരായ മീര നന്ദനും, ദീപ്തി സതിയും എല്ലാം പേളിയുടെ പുതിയ പോസ്റ്റിനു കമന്റുകൾ നൽകികൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

കുറിപ്പിങ്ങനെ,അഞ്ചാം മാസത്തെ അറിയിപ്പ്…ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച്‌ ബുദ്ധിമുട്ട്. എനിക്ക് ഭയങ്കര ഛർദ്ദിയും ​ഗർഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു. അതുകഴിഞ്ഞുള്ള നാളുകൾ ഇതുവരെ വളരെ രസകരമാണ്. വളരെയധികം ഉന്മേഷം തോന്നുന്നു‌… എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഇഷ്ടമാണ്… വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്…അതുകൊണ്ട് ഇപ്പോൾ ഞാൻ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു. ഇപ്പോ ഞാൻ പാട്ടൊക്കെ പാടും, പാട്ട് കേൾക്കും ചെറിയ പ്രാർത്ഥനകൾ പറഞ്ഞുകൊടുക്കും.

എന്റെ കൈ എപ്പോഴും ഈ കുട്ടിവയ‌റിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി അതോടൊപ്പം ഈ ലോകത്തിലേക്ക് പുതിയ അതിഥിയെ കൊണ്ടുവരാൻ എടുത്ത തീരുമാനത്തിൽ ഞങ്ങൾ എത്രമാത്രം ഭാ​ഗ്യം ചെയ്തവരാണെന്നും നിങ്ങളോട് പറയണമെന്ന് തോന്നി

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഞങ്ങൾ പ്രൊപോസ് ചെയ്‍ത് രണ്ട് വർഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളിൽ വളരുന്നു. ഞങ്ങൾ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്, എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

44 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago