entertainment

എക്കാലത്തെയും മനോഹരമായ ഫീലിം​ഗ്,കുഞ്ഞുവാവ അനങ്ങിത്തുടങ്ങിയെന്ന് പേളി

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നുതന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്.പേളി മാണിയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

വയറ്റിൽ കുഞ്ഞുവാവ ചെറുതായി അനങ്ങി തുടങ്ങിയെന്ന സന്തോഷമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു ഫീലിംഗാണെന്നും നടി പറയുന്നു.കുഞ്ഞ് അനങ്ങുന്നതിന്റെ സന്തോഷം ഫ്‌ളാറ്റിലുളള സഹോദരി റിനിതയെയാണ് താൻ അറിയിച്ചതെന്നും പേളി പറയുന്നു.റിനിതയെ ഈ വിവരം ചാറ്റിലൂടെ അറിയിച്ചതിന്റെ സ്‌ക്രീൻ ഷോട്ടും പേളി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചു

ബേബി മൂവിംഗ് എന്ന് പേളി കുറിച്ചപ്പോൾ ഇതിന് മറുപടിയായി എന്ത്,ഞാൻ ഉടനെ അങ്ങോട്ട് വരാം എന്നായിരുന്നു റിനിതയുടെ മറുപടി.അതേസമയം പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു.2019മെയ്5ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്

Karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

53 mins ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

1 hour ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

2 hours ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

3 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

3 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

3 hours ago