entertainment

കുഞ്ഞിന് മുത്തം കൊടുക്കുന്ന ചിത്രം പങ്കുവെച്ച് പേളി മാണി, ആശംസയുമായി ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. നടൻ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭർത്താവ്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. ഇന്നലെയാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്.

ശ്രീനിഷ് ആണ് സന്തോഷ വാർത്ത പങ്കുവെച്ചത് പേളിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് പറഞ്ഞു. ഇപ്പോളിതാ മകളുടെ ആദ്യ ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് താരം. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നി. ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോയാണിത്. ഞങ്ങള്‍ രണ്ടാളും ആരോഗ്യത്തോടെ സന്തോഷമായിരിക്കുന്നു. മിസ്റ്റര്‍ ഡാഡി ക്ഷീണിതനാണ്, എന്നാലും കുഴപ്പമില്ല. കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. എന്നാല്‍ ഈ ചിത്രം നിങ്ങള്‍ക്കായി പങ്കുവെക്കാനാണ് എനിക്കിഷ്ടം. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനകളും വേണമെന്നുമായിരുന്നു പേളി കുറിച്ചത്.

സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് പേളിയും ശ്രീനിഷും. ദമ്പതികളെ പേളിഷ് എന്നാണ് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്നത്. 2019ൽ ആയിരുന്നു പേളിയും ശ്രീനിഷും വിവാഹിതർ ആയത്. ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ അമ്മയാകാൻ പോകുന്ന കാര്യം പേളി പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് പേളി ഈ വിവരം പുറത്തുവിട്ടത്. പിന്നീട് സോഷ്യൽ മീഡിയകളിൽ പേളിയുടെ ഓരോ വിശേഷങ്ങളും വൈറലായിരുന്നു. മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

47 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

1 hour ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

2 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago