സ്ത്രീകളോട് പെരുമാറുന്നതിലെ അനീതികൾ ചൂണ്ടി കാട്ടി ഹ്രസ്വ ചിത്രം. എങ്ങിനെ സ്ത്രീകൾക്ക് പ്രതിരോധം തീർക്കാം എന്നും ചിത്രം ഒരു സന്ദേശമാകുന്നു. രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്സ് എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെൻസിൽ ബോക്സിനെ കാട്ടുന്നു.
ചിത്രത്തിൽ സ്കൂളിലേക്ക് പോകും വഴി മധ്യവയസ്കർ വിദ്യാർത്ഥിനിയെ കേറിപ്പിച്ചു. സ്കൂളിലേക്ക് പോകുന്ന വഴി സൈക്കിൾ കേടായി ആളൊഴിഞ്ഞ വഴിയിൽ നിൽക്കുമ്പോൾ സൈക്കിൾ നന്നാക്കാൻ എന്ന വ്യാജേന എത്തിയ രണ്ട് പേരാണ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വഴിയരുകിലുള്ള ഒരു കാടിനുള്ളിലേക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ബാലതാരം ആഞ്ജലീന അബ്രാഹമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. മികച്ച രീതിയിലാണ് അഭിനേതാക്കളുടെ പ്രകടനവും.
ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് അവാർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊൽക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റിങ്ങിനും മികച്ച നിർമാണത്തിനും മികച്ച പശ്ചാത്തല സംഗീതത്തിനുമുള്ള അവാര്‍ഡ്, സിനി ബോൺ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച ബിജിഎമ്മിനുള്ള അവാര്‍ഡ് തുടങ്ങിഎട്ട് മേളകളിലായി വിവിധ അവാർഡുകൾ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…