topnews

ക്ഷേമപെൻഷൻ മുടങ്ങിയിട്ട് ആറ് മാസം, തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സിപിഐ

തിരുവനന്തപുരം : ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഐ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെന്‍ഷന്‍ കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ തുറന്നടിച്ചു.

സാധാരണക്കാരന്റെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കുന്നില്ല. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രചാരണവും ഏൽക്കുന്നില്ല. അതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ പെൻഷനെങ്കിലും വിതരണം ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുകയുണ്ടായി.

വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി ചൂണ്ടിക്കാണിച്ചു. കേന്ദ്ര വനംനിയമമാണ് പ്രശ്നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്രനിയമപ്രകാരം വന്യജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.

karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

32 seconds ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

30 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago