Premium

ഇൻഷൂറൻസ് ഇല്ലാത്ത പോലീസ് വാഹനം ജനം പിടികൂടി, പോലീസ് വണ്ടി പരിശോധിക്കാൻ ജനത്തിനു അധികാരമുണ്ട്

അടിമാലി ഇരുമ്പ് പാലത്തിനടുത് അൻസലിന് നേരിടേണ്ടി വന്നത് ഹൈവേ പോലീസിന്റെ ഗുണ്ടായിസമായിരുന്നു. പോലീസ് വണ്ടി പിടിച്ച് നിർത്തി നിയമ ലംഘനം യുവാവ് ചൂണ്ടിക്കാട്ടിയപ്പോൾ തനി നിറം കാട്ടി പോലീസ്. ഇങ്ങ് മാറി നിക്കടാ… നിയാരടാ.. വാടാ പോടാ വിളി നിരോധിച്ചിട്ടും അത് ഇപ്പോഴും വാലായി പോലീസ് ഒരു അലങ്കാരത്തിനു ഉപയോഗിക്കുകയാണ്‌. നിയമം നടപ്പാക്കാൻ ഇറങ്ങുന്ന മാന്യന്മാർ പോയി ആദ്യം നിയമം അനുസരിക്കട്ടേ. പോലീസ് തന്നെ നിയമം ലംഘിക്കുന്ന നാട്ടിൽ അരാജകത്വവും നിയമ വാഴ്ച്ചയും കലാപവും കലഹവും ഉണ്ടാകും.

പോലീസ് വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാത്തതും ബുക്കും പേപ്പറും വാഹനത്തിൽ കരുതാത്തതും ഗുരുതരമായ കുറ്റമാണ്‌. ഏതൊരു പൗരനും വിവരാവകാശ നിയമ പ്രകാരം പോലീസ് വാഹനങ്ങളുടെ ബുക്കും പേപ്പറും, രേഖകളും ചോദിക്കാൻ അവകാശവും അധികാരവും ഉണ്ട്. പോലീസ് അത് കാണിച്ചേ മതിയാകൂ. ഇന്നു മുതൽ എല്ലാ പൗരന്മാരും പോലീസ് വണ്ടിയുടെ രേഖകൾ കൂടി ആവശ്യപ്പെടുക തന്നെ വേണം. നിയമം അവരെ ഇത്തരത്തി അനുസരിപ്പിക്കാൻ ഓർമ്മിപ്പിക്കുന്ന പൊതു ജന ഇടപെടൽ തന്നെയാണ്‌ നിയമം നിലനില്ക്കുന്ന സമൂഹത്തിൽ നിന്നും ഉയരേണ്ടത്

എറണാകുളത്തേക്ക് യാത്ര പോയ യുവാവ് ഫോണിൽ മാപ്പ് വെച്ച് പോകവേ ഫോൺ നോക്കിയതിനു ഹൈവേ പോലീസ് പിടിച്ചു. ജസ്റ്റ്‌ മാപ്പ് നോക്കാൻ വേണ്ടി ഫോണെടുത്ത അൻസലിനോട് 2000 രൂപ ഫൈൻ അടക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കോടതി കയറ്റുമെന്ന് ഭീഷണിയും. പിന്നീട് യുവാവിന്റെ അഡ്രസ് എഴുതി വാങ്ങി. ഹൈവേ പോലീസിന്റെ വാഹനം പരിശോധിച്ചപ്പോൾ മാർച്ച്‌ 7ന് ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനമാണത്. എടത്തല പോലീസ് സ്റ്റേഷനിലെ ഹൈവേ പോലീസിന്റെ ഇന്നോവ കാർ. ഇൻഷുറൻസ് കഴിഞ്ഞത് യാതൊരു പ്രശ്നവുമില്ലെന്നാണ് അൻസലിനോട് പോലീസ് പറഞ്ഞത്. ഈ അവസ്ഥ വീഡിയോ എടുത്ത അൻസലിനെ പോലീസുകാർ കഴുത്തിനു പിടിച്ചു, മാറിലും പിടിച്ചു വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

24 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

52 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago