topnews

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, ആക്രോശിച്ച് അടുത്ത് ജനങ്ങള്‍, പ്രതിയുമായി ഓടി പോലീസ്

കട്ടപ്പന. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെ കോടതിയില്‍ നാടകീയ സംഭവങ്ങള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ പ്രതിയെ കോടതിക്ക് പുറത്തെത്തിക്കാന്‍ പോലീസ് പെടാപ്പാട് പെട്ടു. കോടതിക്ക് പുറത്തെത്തിയ പ്രതിക്ക് പിന്നാലെ ജനങ്ങള്‍ ആക്രോശിച്ച് എത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് പ്രതിയുമായി ഓടുകയായിരുന്നു. പോലീസ് ജീപ്പിന് ചുറ്റം ജനങ്ങള്‍ ബഹളും ഉണ്ടാക്കുകയും തെറി വിളിക്കുകയും ചെയ്തു. അതേസമയം വിധി വന്നതോടെ കുട്ടിയുടെ കുടുംബം രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ എന്തിനാ സാറേ കോടതി, നിലത്തുരുണ്ട് കുഞ്ഞിന്റെ അമ്മ. ഇങ്ങനെയാണ് കോടതിയും നീതിയും, അവളെ കൊന്നു കളഞ്ഞില്ലെ. എന്റെ മോളെ കൊന്നത് സത്യമാ.. അവനെ വെറുതെ വിടില്ലെന്നും ആറുവയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധി കേട്ട് കരഞ്ഞ് കുട്ടിയുടെ അമ്മ.

14 വര്‍ഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയ കുട്ടിയ. കട്ടപ്പനയിലെ കോടതി വരാന്തയിലാണ് തീര്‍ത്തും വൈകാരികമായ നിമിഷങ്ങള്‍. കേസില്‍ അതിവേഗ സ്‌പെഷല്‍ കോടതിയാണ് വിധി പറഞ്ഞത്. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ കോടതി വെറുതെ വിട്ടത്.

നീതി കിട്ടിയില്ലെന്ന് കോടതി വളപ്പില്‍ കരഞ്ഞ അമ്മ നിലത്തുരുണ്ടു. തുടര്‍ന്ന് പോലീസുകാര്‍ ഏറെ പണിപ്പെട്ടാണ് കോടതി പരിസരത്തു നിന്നും ഇവരെ നീക്കിയത്. നാട്ടുകാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. അവന്‍ സന്തോഷമായി ജീവിക്കാന്‍ പോകുവാ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ. പൂജമുറിയില്‍ ഇട്ടാണ് കൊന്നത്.

അലമാരയ്ക്ക് അകത്തുനിന്നും ഷര്‍ട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിന് ചോറ് കൊടുത്തിട്ട് പുറത്തേക്ക് പോയ സമയത്താണ് അവന്‍ വീട്ടിലേക്ക് കയറിയത്. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെ വിട്ടത്. കേസില്‍ കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

Karma News Network

Recent Posts

പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും…

6 mins ago

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

19 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

44 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

1 hour ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

1 hour ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

2 hours ago