kerala

മേത്ത് തൊട്ട് കളിച്ചാൽ സൂക്കേട് മാറ്റും പുരുഷ പോലീസിനോട്, കേരള ബാങ്കിലേക്ക് ജനം ഇരച്ചുകയറി

മേത്ത് തൊട്ട് കളിച്ചാൽ സൂക്കേട് മാറ്റും. പിണറായിയുടെ ഭരണം മാറുമെന്ന് നീ ഓർമ്മിച്ചോ, എല്ലാ കാലവും പിണറായി ഭരിക്കില്ലെന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ച പുരുഷ പോലീസിനോട് സമരക്കാരി. കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.

നവ കേരള സദസ് ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ മറു ഭാഗത്ത് വീണ്ടും കർഷകർ പിടഞ്ഞ് വീണ്‌ ജീവൻ ഒടുക്കുന്ന ദയനീയമായ കാഴ്ച്ചയാണ്‌.കണ്ണൂരിൽ കർഷകൻ ജപ്തി ഭീഷണിയേ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനരോക്ഷം. കേരള ഗാമീൺ ബാങ്കിന്റെ ശാഖയിലേക്ക് പ്രതിഷേധക്കാർ തള്ളികയറി.

കാൽ നൂറ്റാണ്ടായി ക്ഷീര കർഷകനും ക്ഷീര കർഷക നേതാവും ആയിരുന്നു എം ആർ ആൽ ബർട്ട്. ഇദ്ദേഹം ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചതിനേ തുടർന്ന് കിടപ്പാടം രക്ഷിക്കാൻ മറ്റ് വഴികൾ ഇല്ലാത്തതിനാൽ തൂങ്ങി മരിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മലയോരത്തേ ഏറെ സുപരിചിതനായ കർഷക നേതാവ് കൂടിയാണ്‌ എം ആർ ആല്ബർട്ട്. അദ്ദേഹം കാൽ നൂറ്റാണ്ട് കാലത്തോളം കണ്ണൂരിലെ ക്ഷീര കർഷകർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ച്ച ആളാണ്‌. 25 കൊല്ലം കൊളക്കാട് ക്ഷീര സഹകരന സംഘം പ്രസിഡന്റും ആയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചുവന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

9 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

33 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

52 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago