national

കാട് പിടിച്ച് കിടന്ന വിഷ്ണുക്ഷേത്രത്തിന്റെ ഹാൾ മസ്ജിദാക്കി മാറ്റാൻ ശ്രമം

മധുര : വർഷങ്ങളായി ആരാധന മുടങ്ങി കിടന്ന വിഷ്ണുക്ഷേത്രത്തിന്റെ ഹാൾ മസ്ജിദാക്കി മാറ്റാനുള്ള ശ്രമം നാട്ടുകാർ കണ്ടെത്തി. ചതുരംഗപട്ടണത്തെ മലൈമണ്ഡല പെരുമാൾ ക്ഷേത്ര ഹാളാണ് പ്രാദേശിക മുസ്‌ലിംകൾ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റിയത്. ചെങ്കൽപട്ട് ജില്ലയിലെ ഈ പെരുമാൾ (വിഷ്ണു) ക്ഷേത്രം വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന ഈ സ്ഥലം ഇസ്ലാമിസ്റ്റുകൾ പൊടുന്നനെ പതിവായി സന്ദർശിക്കാൻ തുടങ്ങിയത് സംശയത്തിനിടയാക്കി . തുടർന്ന് അന്വേഷിച്ചെത്തിയ പ്രാദേശിക ഹിന്ദുക്കൾ കുറ്റിക്കാടുകൾ വൃത്തിയാക്കിയതോടെ ഇത് യഥാർത്ഥത്തിൽ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. സ്ഥലത്ത് മസ്ജിദാക്കി മാറ്റാനുള്ള ശ്രമമായിരുന്നു നടന്നത്.

എച്ച്ആർ ആൻഡ് സിഇ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ജീവനക്കാർക്കും ക്ഷേത്രത്തിന് എത്രത്തോളം കെട്ടിടങ്ങൾ ഉണ്ടെന്നോ , സ്വത്തുക്കൾ ഉണ്ടെന്നോ അറിയില്ലായിരുന്നു. വിഷയം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എച്ച്ആർ ആൻഡ് സിഇ വകുപ്പ് അന്വേഷണം നടത്തി.സംഘത്തിലുണ്ടായിരുന്ന സംസ്ഥാന പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ ശ്രീധരൻ, ഇത് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു, പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago