trending

ക്ഷീണം, തലവേദന, 25 മിനിറ്റ് ശ്വാസം കിട്ടാതെ പിടിഞ്ഞു, കോവിഡ് അനുഭവം ഭീകരമെന്ന് റെയ്‌ന

കൊറോണായുടെ ആദ്യത്തെ ലക്ഷണങ്ങള്‍ ഭീകരമായിരുന്നെന്ന് രോഗബാധയില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ആസ്റ്റണ്‍ വില്ലയുടെയും സ്പെയിന്റെയും ഗോള്‍കീപ്പര്‍ പെപ്പെ റെയ്ന. നിസ്സാരമെന്ന് തോന്നുന്ന ഒരു പനി, തൊണ്ട വരണ്ടുണങ്ങിയുള്ള ചുമ, വിട്ടു പോകാത്ത തലവേദന, ശ്വാസം മുട്ടല്‍, പിന്നെ അവസാനിക്കാത്ത ക്ഷീണം. ഏറ്റവും ദുരിതം 25 മിനിറ്റോളം ശ്വാസം കിട്ടാതെ പിടഞ്ഞു പോയതായിരുന്നു എന്നും ജീവിതത്തില്‍ ഇതുപോലൊരുനുഭവം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

ഇപ്പോള്‍ മാത്രമാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചുതുടങ്ങുന്നത്’ റെയ്ന വെളിപ്പെടുത്തി. രണ്ടാഴ്ച മുന്‍പാണ് കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് റെയ്നയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്കു മാറ്റി. അന്നുമുതല്‍ രണ്ടാഴ്ചയോളം നീണ്ടുനിന്ന രോഗപീഡകള്‍ക്കൊടുവിലാണ് റെയ്നയുടെ ഇപ്പോഴത്തെ മടങ്ങിവരവ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എട്ടു വര്‍ഷത്തോളം ലിവര്‍പൂളിന്റെ താരമായിരുന്ന റെയ്ന 396 മത്സരങ്ങളില്‍ അവര്‍ക്കായി ഗോള്‍വല കാത്തു. പിന്നീട് ഇറ്റലിയില്‍ എസി മിലാനിലേക്കു മാറിയെങ്കിലും അവിടെനിന്ന് വായ്പ അടിസ്ഥാനത്തില്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ താരമായി.

‘വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടതു മുതല്‍ത്തന്നെ കടുത്ത ക്ഷീണത്തിലായിരുന്നു ഞാന്‍. ചെറിയ പനിയും വരണ്ട ചുമയും മാറാത്ത തലവേദനയും വല്ലാതെ വിഷമിപ്പിച്ചു. വിട്ടുമാറാത്ത ക്ഷീണമായിരുന്നു ഇക്കാലത്തെ പ്രധാന പ്രത്യേകത’ റെയ്ന പറയുന്നു. ‘അല്‍പം പോലും ശ്വാസം കിട്ടാതെ പോയ നിമിഷമായിരുന്നു ഏറ്റവും ഭീകരം. ഏതാണ്ട് 25 മിനിറ്റോളം ഓക്സിജന്‍ കിട്ടാതെ വിഷമിച്ചു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമാണത്. ഓക്സിജന്‍ കിട്ടുന്നില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം നമ്മെ വല്ലാതെ ഭയപ്പെടുത്തും. പെട്ടെന്നൊരു നിമിഷം നമ്മുടെ തൊണ്ട അടഞ്ഞുപോകുന്ന അവസ്ഥ. ആദ്യത്തെ ആറെട്ടു ദിവസം പൂര്‍ണമായും ഞാന്‍ മുറിക്കുള്ളിലായിരുന്നു’ റെയ്ന പറഞ്ഞു.

ഈ നിമിഷം ഫുട്ബോളിനേക്കുറിച്ച് താന്‍ ചിന്തിക്കുന്നുപോലുമില്ലെന്ന് റെയ്ന പറഞ്ഞു. ‘ഇല്ല, ഫുട്ബോള്‍ ഇപ്പോള്‍ മനസ്സില്‍പ്പോലുമില്ല. സത്യമാണ്. എല്ലാവരും ആദ്യം സുഖമാകട്ടെ. എല്ലാം ശരിയായിക്കഴിഞ്ഞ് മാത്രം മത്സരങ്ങള്‍ പുനഃരാരംഭിച്ചാല്‍ മതിയെന്നാണ് എന്റെ ചിന്താഗതി. ഇപ്പോള്‍ ഫുട്ബോള്‍ പ്രധാനപ്പെട്ട കാര്യമേയല്ല. ലീഗ് പൂര്‍ത്തിയാക്കുന്നതു പോലും പ്രധാനപ്പെട്ടതല്ല’ റെയ്ന പറയുന്നു.

Karma News Network

Recent Posts

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

22 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

51 mins ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

9 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

10 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

11 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

12 hours ago