entertainment

ചീത്ത വിളിക്കുകയും കളിയാക്കുകയും ചെയ്തവരോട് പെപ്പെയുടെ ഭാര്യ അനീഷയുടെ മറുപടി

നടന്‍ ആന്റണി വര്‍ഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നടത്തിയ വിമർശനവും അതിന് ആന്റണി വർഗീസ് (പെപ്പേ) നൽകിയ മറുപടിയും സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ച നടക്കുകയാണ്. സംഭവത്തിൽ ഇപ്പോഴിതാ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭർത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ കുറിച്ചിരിക്കുന്നു.
‘ആർക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്‍റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്.’– അനീഷ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു.
ജൂഡിന്റെ ആരോപണം തള്ളി കൊണ്ട് ആന്റണി വർഗീസ് നടത്തിയ പത്രസമ്മേളനത്തിനു പിറകെയാണ് അനീഷ ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്. ആന്റണി തന്റെ കയ്യിൽ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡ് ഉന്നയിച്ച ആരോപണം. ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെയും രംഗത്ത് വന്നിരുന്നു. നിർമാതാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകി ഒരു വർഷത്തിനു ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നായിരുന്നു ആന്റണി വർഗീസ് വെളിപ്പെടുത്തിയിരുന്നത്. ഇതിനു  പിന്നാലെ തന്‍റെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ജൂഡും രംഗത്ത് എത്തി.
Karma News Network

Recent Posts

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

2 mins ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

5 mins ago

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, ഭാ​ഗ്യക്കെതിരായ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല,…

20 mins ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച്…

27 mins ago

ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയും, അണ്ണാമലൈ

തിരുവനന്തപുരം: ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ…

45 mins ago

കന്യാകുമാരി വൈകാശി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നയൻതാരയും വിഘ്‌നേഷും

വൈകാശി ഉത്സവത്തോടനുബന്ധിച്ച്‌ പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. "മൂക്കുത്തി അമ്മൻ" പുറത്തിറങ്ങിയതിന് ശേഷം എല്ലാ…

45 mins ago