kerala

അന്ന് ശിക്ഷിച്ചിരുന്നെങ്കിൽ ഇന്ന് അനു കൊല്ലപ്പെടില്ലായിരുന്നു, അതിജീവിത

കോഴിക്കോട് : തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് മുജീബിന് അർഹിച്ച ശിക്ഷ കിട്ടിയിരുന്നെങ്കിൽ പേരാമ്പ്രയിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരിയിലെ അതിജീവിത. പേരാമ്പ്ര അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍ ആണ് മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു.

2020-ൽ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണവും സ്വർണവും കവർന്ന സംഭവമാണ് മുത്തേരി കേസ്. അന്ന് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ മുജീബ് ശ്രമിച്ചിരുന്നെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ഈ കേസില്‍ ഒന്നര വര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി മുജീബിനു ജാമ്യം അനുവദിച്ചു. ഇതിനു സമാനമായ കുറ്റകൃത്യമാണ് ഈ മാസം 11നു പേരാമ്പ്രയിലും നടന്നത്.

ഇരിങ്ങണ്ണൂരിലെ വീട്ടിൽനിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽനിന്നു നടന്നു പോവുകയായിരുന്നു അനു. ഇവരെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം. അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്.

സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.

karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

27 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

38 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago