kerala

വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കും- മോൺ ഫാ യൂജിൻ പെരേര.

കൊച്ചി. വിഴിഞ്ഞത്ത് നടക്കുന്ന സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറുമെന്നു മോൺ ഫാ യൂജിൻ പെരേരയുടെ മുന്നറിയിപ്പ്. വിഴിഞ്ഞത്ത് നടക്കുന്ന സമരം ബാഹ്യശക്തികളുടെ പിന്തുണയോടെയുള്ളതാണെന്ന ആരോപണം യൂജിൻ പെരേര തള്ളി. സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ സമരം സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറും.

‘അളമുട്ടിയാൽ ചേരയും കടിക്കും.’1995ൽ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയതു മുതൽ മത്സ്യ തൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഫാ യൂജിൻ പറയുന്നത്. കടലേറ്റം മൂലം തീരശോഷണം രൂക്ഷമായതോടെയാണ് വിഴിഞ്ഞം നിവാസികൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യൂജിൻ പറയുന്നു.

എന്നാൽ സമര സമിതിയുടെ എല്ലാ ആവശ്യങ്ങലും അംഗീകരിച്ചതാണെന്ന നിലപാടിയാണ് സംസ്ഥാന സർക്കാർ. ലത്തീൻ രൂപതയ്ക്ക് ജുഡീഷ്യറിയെ വിശ്വാസമുണ്ടെങ്കിൽ സമരം അവസാനിപ്പിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന ലത്തീൻ രൂപതയുടെ ആവശ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം.

നിലവിൽ സമരം ചെയ്യുന്നവർ പ്രദേശവാസികളല്ലെന്നും പുറത്തു നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ സമുദായത്തിന്റെ ശക്തിയെ പരിഹസിക്കരുതെന്നും അത്ര താഴ്ത്തി കാണിക്കേണ്ടതില്ലെന്നും ഫാ യൂജിൻ പറയുന്നു. വിദേശ ഫണ്ട് ഉപയോഗിച്ചാണ് സമരം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പിരിവെടുത്താണ് സമരപ്പന്തലിലുള്ളവർക്ക് ഭക്ഷണം നൽകുന്നത്. രൂപത എല്ലായിപ്പോഴും മത്സ്യ തൊഴിലാളികളുടെ വികാരം മാനിച്ചാണ് പ്രവർത്തിക്കുന്നത് – ഫാ യൂജിൻ പറയുന്നു.

തീരശോഷണം മൂലം വലിയ തുറ ഗ്രാമത്തിലെ ഒട്ടേറെ വീടുകൾ നഷ്ടപ്പെട്ടതായി ഫാ യൂജിൻ ആരോപിക്കുന്നു. കൊച്ച് തോപ്പ് എന്ന പ്രദേശംതന്നെ കുറച്ചുനാൾ കഴിയുമ്പോൾ അപ്രത്യക്ഷമാകും. വലിയതോപ്പ് നേരിടുന്ന വെല്ലുവിളിയും മറ്റൊന്നല്ല. വെട്ടുകാട്, കൊച്ചുവേളി, വേളി എന്നിവിടങ്ങളെല്ലാം തീരശോഷണത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുകയാണ്. തിരയിളക്കം കാരണം മത്സ്യബന്ധന ബോട്ടുകൾ കൂട്ടിമുട്ടുന്ന സാഹചര്യം ഉണ്ടാകുന്നു. വിഴിഞ്ഞത്ത് തിരയിളക്കം പതിവുള്ളതല്ല – യൂജിൻ പറയുന്നു.

വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീൻ രൂപത പോരാട്ടം കടുപ്പിക്കുമ്പോൾ ലത്തീൻ രൂപതയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ എം സൂസൈപാക്യം പദ്ധതിയെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ സമരക്കാർക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. വിഴിഞ്ഞത്ത് വാണിജ്യ തുറമുഖം ഉണ്ടാകുമ്പോഴുണ്ടാകുന്ന സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് സൂസൈപാക്യം പദ്ധതിയെ പിന്തുണയ്ക്കുന്നത്. വിഴിഞ്ഞം തുറമുഖം സാധ്യമാക്കാൻ പിന്തുണ നൽകണമെന്നും സൂസൈപാക്യം ആവശ്യപ്പെട്ടിരുന്നു.

 

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

14 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

22 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

36 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

51 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago