എറണാകുളം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിക്ക് ഒപ്പം ഉണ്ടായിരുന്നവർ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ രാജുവിനാണ് മര്‍ദ്ദനമേറ്റത്. ആശുപചത്രി അധികൃതരുടെ അല്ലപ്ര സ്വദേശി ബിപിൻ ബിജു, വെങ്ങോല സ്വദേശി അഭി രാഹുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. ചികിത്സ തേടിയെത്തിയ രോഗിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരാണ് അക്രമം കാണിച്ചത്. ചികിത്സ തേടിയെത്തിയ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര് ഡോക്ടറോട് കയര്‍ത്തു സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കയ്യേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടംഗ സംഘം രാജുവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും ഇന്ന് രാവിലെ ഒ പി ബഹിഷ്കരിച്ചു. ഒ പി ബഹിഷ്കരിച്ച ജീവനക്കാര്‍ പ്രകടനം നടത്തി. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…