crime

പോക്‌സോ കേസ് പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്, വീടിന്റെ ചുമരിലാണ് ബോംബ് പതിച്ചത്

കോഴിക്കോട്. പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ കോഴിക്കോട് വടകരയില്‍ പെട്രോള്‍ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയില്‍ സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ചുമരിലാണ് ബോംബ് വീണത്. ചുമരില്‍ കരിപടര്‍ന്ന നിലയിലാണ്.

അക്രമികള്‍ വീടിന്റെ ജനല്‍ചില്ലകള്‍ തകര്‍ത്തു. പോലീസ് കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ അബ്ദുള്‍ റസാഖിനെ പിടികൂടിയത്. വീടിന് സമീപം കളിക്കുകയായിരുന്ന പത്തു വയസ്സുകാരിയെ ഇയാള്‍ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായിട്ടാണ് പരാതി. സംഭവ സമയത്ത് പ്രതിയുവീട്ടുകാര്‍ പുറത്തായിരുന്നു. പീഡനത്തിന് ശേഷം പ്രതി കുട്ടിക്ക് മിഠായി വാങ്ങാനും പണം നല്‍കി.

തുടര്‍ന്ന് പീഡന വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

43 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago