topnews

കൊച്ചിക്കാരേ.. ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചിട്ട് കാര്യമില്ല, എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി- പിഎഫ് മാത്യൂസ്

കൊച്ചി ബ്രഹ്‌മപുരത്തുണ്ടായ തീപിടിത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ് മാത്യൂസ് രം​ഗത്ത്. ഉത്തരവാദിത്ത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ സംഭവത്തിൽ ഒരു ആശ്വാസവാക്കുപോലും ആത്മാർത്ഥമായി പറഞ്ഞില്ല. . എത്രയോ വർഷങ്ങളായി തങ്ങൾ ഇതനുഭവിക്കുന്നുവെന്നും പിഎഫ് മാത്യൂസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം

ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നേപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽ നിന്ന് പക്ഷികൾ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സി പി എമ്മിന്റെ സ്വന്തക്കാരും കോൺസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾ തന്നെ പറയുന്നുണ്ട്. അതിൽ അതിശയമൊന്നുമില്ല. എത്രയോ വർഷങ്ങളായി ഞങ്ങൾ ഇതനുഭവിക്കുന്നു. പക്ഷെ ഇപ്പോഴും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്‌നമെന്ന മട്ടിലാണ് മാധ്യമങ്ങൾ. ഉത്തരവാദിത്വമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ ഞങ്ങളെ യഥാർത്ഥത്തിൽ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർത്ഥമായി പറഞ്ഞിട്ടില്ല. വർഷങ്ങൾക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തിൽ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് കൊച്ചിക്ക് ഇപ്പോൾ വേണ്ടത് മികച്ച ഒരു മാലിന്യ സംസ്‌ക്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങൾക്കു ചേരാത്ത വാചകമായതിനാൽ അവരത് ഉപേക്ഷിച്ചു.

ഇന്നലെ വിദേശത്തു നിന്നു വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാൾജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നു പറഞ്ഞപ്പോൾ ഇനി കേരളത്തിലേക്കു തന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. പക്ഷികൾക്കു മുമ്പേ യുവാക്കൾ ഇവിടെ നിന്നു പറന്നകലാൻ തുടങ്ങിയിരുന്നു. അവർക്ക് എന്തു പ്രതീക്ഷയാണ് നമ്മൾ കൊടുത്തത്. ജനതയോട് സ്‌നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ചു നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടിൽ നിന്നവർ ഓടി രക്ഷപ്പെടുകയാണ്. ഇടതിനേയും വലതിനേയും ദോഷം പറഞ്ഞു കൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റു പാർട്ടി ഇന്ത്യൻ ജനതയെ കൈയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോൾ വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബർ ഗുണ്ടകൾ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോകുന്നില്ല. പ്രിയമുള്ള കൊച്ചീക്കാരേ… ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ല.. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത് …

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 min ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

16 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

38 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

52 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago