topnews

പിഎഫ്ഐയുടെ മിന്നൽ ഹർത്താൽ; 53 ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായി, 5.83 കോടി രൂപയുദേ നാശനഷ്ടമെന്ന് കെ.എസ്.ആർ.ടി.സി.

കൊച്ചി: കഴിഞ്ഞ സെപ്റ്റംബർ 23-ന് പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ 5.83 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. ക്ലെയിംസ് കമ്മിഷണർ മുമ്പാകെ ക്ലെയിംസ് പെറ്റീഷൻ ഫയൽ ചെയ്തു. റിട്ട. ജില്ലാ ജഡ്ജി പി.ഡി. ശാർങ്ധരനാണ് ക്ലെയിംസ് കമ്മിഷണർ.

53 ബസുകൾക്ക് ഹർത്താൽ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായി. ഇതിൽ ഒരോ ബസിനുമുണ്ടായ നാശനഷ്ടം പ്രത്യേകം പരിശോധിച്ചായിരിക്കും ക്ലെയിംസ് കമ്മിഷണറുടെ തീരുമാനം. കഴിഞ്ഞ ഫ്രെബുവരി മുന്നുമുതലാണ് സിറ്റിങ് ആരംഭിച്ചത്. നാശനഷ്ടം പോപ്പുലർ ഫ്രണ്ട് ഭാരവാഹികളിൽനിന്ന് ഇടാക്കാനുള്ള ഹൈക്കോടതി ഉത്തരവ് . ഇതേ തുടർന്ന് ഭാരവാഹികളുടെ സ്വത്ത് സർക്കാർ ജപ്തിചെയ്തിരുന്നു.

അതേസമയം ഹർത്താൽ നേരിടാൻ പോലീസിനെ വിനിയോഗിച്ചതിനുണ്ടായ ചെലവ് അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ക്ലെയിംസ് കമ്മിഷണർ നോട്ടീസ് അയച്ചു. ഹർത്താൽ നേരിടാൻ പോലീസിന് ചെലവായ തുക പോപ്പുലർ ഫ്രണ്ട് ഭാരവാഹികളിൽനിന്ന് ഈടാക്കും.
പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതാണിത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

46 seconds ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

23 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

44 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

44 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago