topnews

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം, ഫോണിലുണ്ടായത് രാസ സ്‌ഫോടനം

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ ഫോണിലുണ്ടായത് രാസ സ്‌ഫോടടനമെന്ന് റിപ്പോർട്ട്. മൊബൈൽ ഫോണിൽ നിന്ന് തീ പടർന്നിട്ടില്ലെന്നതാണ് ഈ നിഗമനത്തിന് കാരണം. പോലീസും ഫോറൻസിക് വിഭാഗവും ഇത് സ്ഥിരീകരിച്ചു. ബാറ്ററി അമിതമായി ചൂടായി അതിലെ ലിഥിയം അതിയായ മർദ്ദത്തോടെ പുറത്തുവന്നത് സ്‌ഫോടനത്തിനിടയാക്കി എന്നാണ് വിലയിരുത്തൽ.

മരിച്ച ആദിത്യശ്രീ തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തേടെ പൊട്ടിത്തറിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മാതാപിതാക്കളുണ്ടായിരുന്നില്ല. സ്‌ഫോടനശബ്ദം കേട്ട് പ്രദേശവാസികളും മുത്തശ്ശിയും കുട്ടി കിടന്നിരുന്ന മുറിയിലെത്തിയപ്പോൾ മുഖം തകർന്നും വിരലുകൾ അറ്റുപോയ നിലയിലും രക്തം വാർന്ന് കട്ടിലിൽ കിടക്കുകയായിരുന്നു കുട്ടി.

മൂന്ന് വർഷം മുൻപ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. മൊബൈൽ ഫോൺ അധിക നേരം ഉപയോഗിച്ചതിനാൽ ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിയ്‌ക്ക് കാരണമെന്നതാണ് വിദഗ്ധരുടെ നിഗമനം. ഫോണും ശരീരാവശിഷ്ടങ്ങളും ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.

പൊട്ടിത്തെറിയിൽ കുട്ടി കിടന്നിരുന്ന കിടക്കയ്‌ക്കോ കട്ടിലിനോ കാര്യമായ നാശം സംഭവിച്ചിട്ടില്ല. തലയിണ കവറിൽ മാത്രം ദ്വാരമുണ്ടായിരുന്നു. മുത്തശ്ശി ഭക്ഷണമെടുക്കാൻ പോയ സമയത്തായിരുന്നു അപകടം. അവധിക്കാലമായതിനാൽ കുട്ടികളെല്ലാം തന്നെ വീട്ടിലുണ്ടാകും. ജോലിക്ക് പോകുന്ന മാതാപിതാക്കൾ ദയവായി മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകി പോകാതിരിക്കുക. ഇത്തരം അപകടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാം.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

31 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

57 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago