kerala

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്ത് അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന
സുപ്രഭാതം ഫോട്ടോ​ഗ്രാഫർ അന്തരിച്ചു. ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകന്‍ ശ്രീകാന്ത്.എസ് (32) ആണ് അന്തരിച്ചത്. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം നടന്നത്.

ശ്രീകാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.

2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോട്ടോ ജേണലിസം കോഴ്‌സിന്റെ ആദ്യബാച്ചില്‍ നിന്നാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി), മകന്‍ : അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Karma News Network

Recent Posts

മമ്മൂട്ടിക്ക എയറിൽ ! തീവ്ര സുഡാപ്പികൾക്ക് കൈ കൊടുത്തപ്പോൾ മെഗാസ്റ്റാറിന് കൈ പൊള്ളി !

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രം വിവാദത്തിലേക്ക്. സംഭവം എന്താണെന്നു വെച്ചാൽ മമ്മൂട്ടിയുടെ ഉള്ളിലും അല്പം സുഡാപ്പിസം…

18 mins ago

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

31 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

52 mins ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

1 hour ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

2 hours ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

2 hours ago