topnews

മാധ്യമങ്ങൾക്ക് കേരളത്തിൽ വിലക്കില്ല, എല്ലാ പരിരക്ഷയും നൽകും- മുഖ്യമന്ത്രി

കേരളത്തിൽ മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാൺ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രവും നീതിപൂർവവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിന് കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല എന്ന് മാത്രമല്ല മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്വാതന്ത്ര്യത്തിനും എല്ല പരിരക്ഷയും സർക്കാർ നല്കും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

ഏറ്റവും വിമർശിക്കപ്പെടുന്ന വ്യക്തിയും കൂടിയാണ്‌ പിണറായി വിജയൻ. അദ്ദേഹത്തേ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണാ വിജയൻ, മകൻ എല്ലാവരേയും നന്നായി വിമർശിക്കാറുണ്ട്. കുടുംബപരമായി ഇത്ര മാത്രം ആക്രമണം നേരിട്ട ഒരു മുഖ്യമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഇല്ല. കുടുംബപരമായ തെറ്റുകൾ ചെയ്യുകയോ മറ്റോ ഉണ്ടോ എന്നത് വസ്തുതാ പരിശോധനക്ക് വിടുമ്പോൾ തന്നെ ഒരു കാര്യം ചൂണ്ടിക്കാട്ടാതെ വയ്യ. മാധ്യമ പ്രവർത്തകർ ഏറ്റവും കുറഞ്ഞ രീതിയിൽ ആക്രമണത്തിനു ഇരയായത് പിണറായി വിജയന്റെ കാലത്താണ്‌ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുമ്പ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് 160ഓളം സമരങ്ങളിൽ മാധ്യ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലിയിരുന്നു. എന്നാൽ പിണറായി 2 വട്ടം ഭരിച്ചപ്പോഴും ഇത്തരം അനിഷ്ട സംഭവങ്ങൾ ഡസനിൽ ഒതുങ്ങും. മാധ്യമ പ്രവർത്തകക്കെതിരേ കൂടുതൽ കേസുകൾ പോലീസ് എടുത്തതും മുൻ ഉമ്മൻ ചാണ്ടിയുടെ കാലത്താണ്‌. സോളാർ കേസ്, സർക്കാരിനു വെല്ലുവിളിയായ സംഭവങ്ങൾ ഇതിൽ എല്ലാം റിപോർട്ട് ചെയ്ത ചില മാധ്യമ പ്രവർത്തകർ എങ്കിലും ഏതേലും വിഷയങ്ങളിൽ പോലീസിന്റെ കേസിലും സ്റ്റേഷനിൽ വന്ന പരാതികളും കരുവാക്കപ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങൾക്ക് നേരേ ആക്രംണം ഉണ്ടായതും മുൻ സർക്കാരിന്റെ കാലത്തായിരുന്നു കുടുതൽ

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെ വെറും പരാതികളുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ്‌. മാധ്യമ പ്രവർത്തകരോട് പ്രതികാര നടപടി ഉണ്ടായിരുന്നു എങ്കിൽ തന്നെ വിമർശിക്കുന്ന അനേകം മാധ്യമ പ്രവർത്തകരെ മറ്റ് കേസുകളിൽ കുടുക്കാൻ പിണറായിക്ക് കഴിയുമായിരുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഏതൊരു സഖാവിനും ഏതേലും വാർത്തക്ക് പോലീസിൽ ഒരു പരാതി നല്കിയാൽ മതി ആ മാധ്യമ പ്രവർത്തകനെ കേസിൽ കുടുക്കാൻ. എന്നാൽ ഇത്തരം പ്രതികാര പ്രവർത്തനം പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല…താരതമ്യേന കുറവായിരുന്നു.

ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് പത്രപ്രവർത്തനത്തിന് കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്നും പത്രപ്രവർത്തന സ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും ആണ്‌. സർക്കാരിനെ വിമർശിക്കുമ്പോൾ തന്നെ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വാർത്തകൾ ചെയ്യുമ്പോൾ തന്നെ ഇത് ജനാധിപത്യപരവും നീതിപൂർവ്വവും എങ്കിൽ എല്ലാ പരിരക്ഷയും നല്കും എന്ന് മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്യുന്നത് സ്വാഗതാർഹമാണ്‌. പറയുക മാത്രമല്ല അദ്ദേഹം അത് ചെയ്തും കാണിച്ചുകൊണ്ടിരിക്കുകയാണ്‌

ഉടമയുടെയും പത്രപ്രവർത്തകരുടെയും താത്പര്യങ്ങൾ തമ്മിൽ വൈരുദ്ധ്യമില്ലാതെ വരുമ്പോഴേ മാതൃകാപരമായ മാധ്യമപ്രവർത്തനം സാധ്യമാകൂ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ, ഫോട്ടോഗ്രഫി പുരസ്കാരങ്ങളും വിതരണംചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.മാധ്യമരംഗം കഴുത്തറപ്പൻ മത്സരങ്ങളുടെ മേഖലയായി മാറിയെന്നും എല്ലാവർക്കും മുകളിൽ സ്ഥാനം നേടാനുള്ള വ്യഗ്രത സത്യത്തെ പലപ്പോഴും ബലികഴിക്കുന്നതായും വിമർശിച്ച മുഖ്യമന്ത്രി, സത്യം എന്താണെന്നറിയാൻ ഒരു നിമിഷംപോലുമെടുക്കാതെ അസത്യം പ്രചരിപ്പിക്കപ്പെടുന്നതായി കുറ്റപ്പെടുത്തി. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള മത്സരമുണ്ടാക്കുന്ന ജീർണതയെ ചെറുക്കാനുള്ള സംസ്‌കാരമുണ്ടായാൽ മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള ഏതു നീക്കത്തെയും ചെറുക്കാൻ ജനം ഒപ്പംനിൽക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. 55…

1 min ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

29 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

40 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

1 hour ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago