topnews

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ എണ്ണം 21 ആക്കാന്‍ സിപിഐഎമ്മില്‍ ധാരണ

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ എണ്ണം 21 ആക്കാന്‍ സിപിഐഎമ്മില്‍ ധാരണ. ഘടക കക്ഷികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ തവണത്തെക്കാള്‍ ഒരു മന്ത്രിയെ അധികം തീരുമാനിക്കുന്നത്. ഒരു മന്ത്രി പദവി ഘടക കക്ഷികള്‍ക്കായി ത്യജിക്കാനും സിപിഐഎം തയാറാകും. ഉഭയ കക്ഷി ചര്‍ച്ചകള്‍ നാളെ മുതല്‍ തിരുവനന്തപുരം എകെജി സെന്ററില്‍ പുനരാരംഭിക്കും. മന്ത്രിസഭാ അംഗങ്ങളുടെ എണ്ണം 21 ആക്കുമ്പോഴും സിപിഐഎമ്മിന് പന്ത്രണ്ടും സിപിഐക്ക് നാലും മന്ത്രിമാരാണ് ഉണ്ടാവുക.

കേരളാ കോണ്‍ഗ്രസ് എമ്മിനും എന്‍സിപിക്കും ജനതാദള്‍ എസിനും ഓരോ മന്ത്രിമാരെ ലഭിക്കും. ബാക്കി വരുന്ന രണ്ട് മന്ത്രിപദവികള്‍ ഒരു എംഎല്‍എ മാത്രമുള്ള ഘടക കക്ഷികള്‍ക്കാണ്. ആര്‍ക്കൊക്കെ നറുക്ക് വീഴുമെന്നത് വൈകാതെ അറിയാം. ഒന്നാം പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ 19 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇ.പി ജയരാജന്‍ രാജിവച്ച് മടങ്ങി എത്തിയതോടെ എണ്ണം 20 ആയി. സിപിഐഎമ്മിന്റേത് പതിമൂന്നും. സിപിഐയുടെ കൈവശമുള്ള ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ധാരണയായിട്ടുണ്ട്. ജനതാദള്‍ എസും എല്‍ജെഡിയും ഉടന്‍ ലയിക്കണമെന്നാണ് സിപിഐഎം നിര്‍ദേശം.

കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കവിഞ്ഞ തവണ അവസരം നല്‍കിയതിനാല്‍ വീണ്ടും പരിഗണിക്കാന്‍ ഇടയില്ല. നാളെ മുതല്‍ ബുധനാഴ്ച വരെ നീളുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ മന്ത്രിമാരെ സംബന്ധിച്ച് തീരുമാനം ഉണ്ടാകും. മെയ് 17നാണ് എല്‍ഡിഎഫ് യോഗം. 18ന് എല്ലാ ഘടകകക്ഷികളും മന്ത്രിമാരെ തീരുമാനിക്കാന്‍ സംസ്ഥാന നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അന്ന് തന്നെ എംഎല്‍എമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മെയ് 20ന് വൈകിട്ട് നാലിന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.

Karma News Editorial

Recent Posts

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

35 seconds ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

27 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

42 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago