kerala

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ് ഹാജരാക്കിയ ഇയാൾക്കെതിരെ നടപടിയില്ല എന്ന് മാത്രമല്ല ഷ്ട സ്ഥലത്തേക്ക് സ്ഥലം മാറ്റവും നല്കി’., ഓർക്കണം ഇതെല്ലാം നടക്കുന്നതും പി.ദിലീപുമാർ ഇരിക്കുന്നതും വാങ്ങുന്ന ശംബളവും ഈ നാട്ടിലെ ഭക്തർ ഇടുന്ന കാണിക്ക പണം ആണ്‌.

ഇവിടെയും തീർന്നില്ല. തിരുവിതാം കൂർ ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ പി. ദിലീപ് കുമാറിനെതിരെ വ്യാജ ഡിഗ്രി സർട്ടിഫികറ്റ് ഹാജരാക്കിയതിനു ക്രിമിനൽ കേസെടുത്ത് നടപടി സ്വീകരിക്കാൻ വിജിലൻസ് എസ്.പി ശിപാർശ ചെയ്തു. എന്നാൽ വിജിലൻസ് എസ് പിയുടെ ശിപാർശ പിണറായി സർക്കാർ നടപ്പാക്കിയില്ല എന്ന് മാത്രമല്ല ഇത് തള്ളി കളഞ്ഞ് വ്യാജ ബിരുദ ഡെപ്യൂട്ടി കമ്മീഷണറെ ഇഷ്ട സ്ഥലത്തേക്ക് മാറ്റി നിയമിച്ച് അംഗീകാരവും നല്കി. ഡെപ്യൂട്ടി കമ്മീഷണർ പി. ദിലീപ് കുമാറാണ് സ്ഥാനക്കയറ്റത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് സർവ്വീസ് ബുക്കിൽ തിരിമറി നടത്തിയത്. ഇപ്പോൾ ഇയാളെ പത്തനംതിട്ടയിൽ നിന്നും സ്വന്തം നാടായ ഹരിപ്പാട്ട് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥലംമാറ്റം നല്കി സംരക്ഷിക്കുകയാണ് ബോർഡ്.ദേവസ്വം ബോർഡ് സെക്രട്ടറിയാകാനുള്ള നീക്കമായിരുന്നു ദിലീപ് കുമാറിൻ്റേത്

ബോർഡിലെ cpm യൂണിയനാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ബോർഡ് ആസ്ഥാനത്തെ സംസാരം. ക്രമക്കേട് പുറത്തായതോടെ നീക്കം പാളി.എസ്.പി.യുടെ ശുപാർശ യിന്മേൽ മറ്റൊരു പരിഗണനയും നോക്കാതെ ദിലീപ് കുമാറിനെ തിരേ ക്രിമിനൽ കേസ്സെടുക്കുകയും സർവ്വീസിൽ നിന്നും പുറത്താക്കുകയുമാണ് ബോർഡിൻ്റെ നിയമമനുസ്സരിച്ച് ചെയ്യേണ്ട നടപടി. എന്നാൽ നോട്ടീസ് നല്കി മറുപടി കിട്ടുന്ന മുറക്ക് മതി തുടർനടപടി എന്ന ബോർഡിൻ്റെ നിലപാട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണം സി.പി.എം. ഫ്രാക്ഷൻ്റെ നിയന്ത്രണത്തിലാണെന്ന ആരോപണം ബലപ്പെടുകയാണ്.

സി.പി.എം. യൂണിയനിൽ പ്പെട്ടയാളാണ് ദിലീപ് കുമാർ. ദേവസ്വം ബോർഡ് മുൻ ഫിനാൻസ് കമ്മീഷണർ RG രാധാകൃഷ്ണൻ ദേവസ്വം വിജിലൻസ് എസ്.പി യ്ക്ക് നല്കിയ പരാതിയിന്മേൽ നടന്ന അന്വേഷണമാണ് ഗുരുതരമായ ഈ ക്രമക്കേട് പുറത്തു കൊണ്ടുവന്നത്. SP ടി കെ സുബ്രഹ്മണ്യൻ്റെ നിർദ്ദേശപ്രകാരം ദേവസ്വം ബോർഡ് മധ്യമേഖല സബ്ബ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിലാണ് സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടത്. വ്യക്തവും ശക്തവുമായ തെളിവുകൾ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. സർവ്വീസ്സിൽ പ്രവേശിക്കുമ്പോൾ SSLC മാത്രം യോഗ്യത ഉണ്ടായിരുന്ന ദിലീപ് കുമാർ അരുണാചൽ പ്രദേശിലെ North Eastern ഫ്രോണ്ടിയർ ടെക്നിക്കൽ സർവ്വകലാശാലയുടെ BA Economics ഡിഗ്രി 2017-ൽ നേടിയതായുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണ് സർവ്വീസ് ബുക്കിൽ തിരിമറി നടത്താൻ ഉപയോഗിച്ചത്.

North Eastern ഫ്രോണ്ടിയർ ടെക്നിക്കൽ സർവ്വകലാശാലയുടെ ഡിഗ്രി ഇൻ ബാച്ചിലർ ഓഫ് ആർട്സ് എക്കണോമിക്സ് പ്രോഗ്രാമിലാണ് ഡിഗ്രിയെന്നും 2017-ൽ ദിലീപ് കുമാർ ഈ course പൂർത്തിയാക്കിയെന്നുമാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സർട്ടിഫിക്കറ്റിൻ്റെ ജനുവിനിറ്റി തിരക്കി ഈ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക മെയിലിലേക്ക് അയച്ച കത്തിന് ലഭിച്ച മറപടിയിൽ ദിലീപ് കുമാർ ഈ യൂണിവേഴ്സിറ്റിയിലെ ജെനുവിൻ student അല്ലായെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തുടർന്ന് ഡിഗ്രി സർട്ടിഫിക്കറ്റിൻ്റെ അംഗീകാരം സംബന്ധിച്ച് വിജിലൻസ് നല്കിയ കത്തിന് പി. ദിലീപ് കുമാർ എന്ന പേരിൽ നല്കിയിട്ടുള്ള സർട്ടിഫിക്കറ്റ് വ്യാജവും ഫാബ്രിക്കേറ്റഡുമാണെന്ന് രേഖാമൂലം യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടന്നാണ് വിവരം. പരാതിക്കാരനായ RG രാധാകൃഷ്ണന് വിവരാവകാശനിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച കത്തിൽ ഈ ഡിഗ്രിക്ക് കേരള സർവ്വകലാശാലയുടെ അംഗീകാരമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സർവ്വീസ് ബുക്കിലും മറ്റ് പല രേഖകളിലും 6 വിധത്തിൽ വ്യത്യസ്ത തരങ്ങളിലുള്ള ഒപ്പുകളാണ് ദിലീപ് കുമാറിൻ്റേതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും. ഇത്തരത്തിൽ ഒപ്പുകൾ രേഖപ്പെടുത്തിയിട്ടില്ലായെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ പല രേഖകളിലും ദിലീപ് കുമാറിൻ്റേത് വ്യത്യസ്ത തരത്തിലുള്ള ഒപ്പുകളൊണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പരാതിക്കാരൻശേഖരിച്ചിട്ടുണ്ട്. ദിലീപ് കുമാർ മാവേലിക്കര ഗ്രൂപ്പിലെ കണ്ടിയൂർ ക്ഷേത്രം മാനേജരായിരുന്നപ്പോൾ മൃത്യുഞ്ജയ ഹോമം വഴിപാടിൽ 15 ലക്ഷം രൂപയുടെ ബാധ്യത ദേവസ്വം ബോർഡിന് വരുത്തിയതായി ഇൻ്റേണൽ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ദിലീപ്കുമാർ ഉൾപ്പെടെ 4 പേരുടെ പേരിൽ അരക്കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇവരിൽ സൈനു രാജ് ആശാകുമാരി എന്നിവർ Liability തുക മുഴുവൻ ബോർഡിൽ തിരിച്ചടച്ച് കുറ്റവിമുക്തരായി സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റം നേടി. ദിലീപ് കുമാർ Liability പണം അടക്കാതെ ഹൈക്കോടതിയിൽ കേസ്സ് ഫയൽ ചെയ്തിരിക്കുകയാണ്.

എന്തായാലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനുമൊക്കെ സി പി എം ഫ്രാക്ഷൻ്റെ ഇടപെടലുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ബോർഡിൻ്റെ തീരുമാനങ്ങളും നടപടികളും. കോൺഗ്രസ് വിട്ട് സി പി എം ൽ ചേർന്നതിൻ്റെ ഉപകാരസ്മരണ പ്രകടിപ്പിക്കാൻ ബോർഡ് പ്രസിഡൻ്റിന് ഫ്രാക്ഷന് വിനീത വിധേയനായി പ്രവർത്തിക്കണം എന്നതാണ് യഥാർത്ഥ്യം. അതാണ് ദിലീപ് കുമാറിൻ്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

16 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

31 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago