kerala

പിണറായി സർക്കാർ സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം കുട്ടിച്ചോറാക്കി.

തിരുവനന്തപുരം. പിണറായി സർക്കാരിന്റെ സ്വജന പക്ഷപാതം സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം കുട്ടിച്ചോറാക്കി. സുപ്രീം കോടതി വിധിയെ തുടർന്നു ഗവർണറോട് സംസ്ഥാന സർക്കാർ കാട്ടുന്ന പകയും സ്വജനപക്ഷപാത ചരടുവലിയും സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി യിരിക്കുകയാണ്. താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത ഇടത് ചട്ടമ്പികൾ സർവകലാശാലയുടെ ഭരണം കൈയ്യാളുവാനുള്ള ശ്രമത്തിലാണ്.

പിൻവാതിലിലൂടെ സർവകലാശാലയിൽ കയറി പറ്റിയ സർക്കാർ അനുകൂലി കളായ അധ്യാപക – അനധ്യാപകരായ ഇടത്പക്ഷകൂട്ടം ആണ്സർവകലാ ശാലയുടെ ദൈനം ദിന പ്രവർത്തനം തന്നെ കുട്ടിച്ചോറാക്കിയിരിക്കുന്നത്. ഗവർണർ താൽക്കാലിക നിയമിച്ച വിസിഡോ. സിസ തോമസിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ സർക്കാർ അറിവോടെയാണ് സർവകലാശാലയുടെ പ്രവർത്തനം താറുമാക്കിയിരിക്കുന്നത്. ഇടത് സംഘടനകളും എസ്എഫ്ഐയും ആണ് ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റിയുടെ നടത്തിപ്പിനെ തന്നെ തകരാറിലാക്കിയിരിക്കുന്നത്.

സര്‍വകലാശാലയിൽ സർക്കാർ അനുകൂലികളായ ഇടത് പക്ഷ ജീവനക്കാർ വിദ്യാർത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും തടഞ്ഞിരിക്കുകയാണ്. താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുന്നില്ല എന്ന് വരുത്തി തീർക്കുകയാണ്.

കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന വലിയൊരു വിഭാഗം കെടിയു വിദ്യാര്‍ത്ഥികളാണ് ഇതോടെ പ്രതിസന്ധിയിലാ യിരിക്കുന്നത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി കഴിഞ്ഞമാസം പുറത്താക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നൽകിയത് ഈ മാസം നാലിനായിരുന്നു. സിസ തോമസ് വന്നത് മുതൽ സര്‍വകലാശാല പ്രൊ.വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം നിസ്സഹകരണ മനോഭാവമാണ് കാട്ടുന്നത്.

ഗവര്‍ണറോടുള്ള എതിർപ്പിന്റെ കാരണം പറഞ്ഞു താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പച്ചയായ സ്വജനപക്ഷപാതമാണ്‌ ഇക്കാര്യത്തിൽ നടക്കുന്നത്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ ഇതുവരെ നൽകിയിട്ടില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും ആണ് ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റിയുടെ നടത്തിപ്പിനെ തന്നെ തകരാറിലാക്കിയിരിക്കുന്നത്.

 

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

7 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

13 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

46 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

53 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago