kerala

സ്പീക്കറേ മാറ്റും, 2മന്ത്രിമാരും പാർട്ടി സിക്രട്ടറിയും തെറിക്കും,കെകെ ശൈലജ മന്ത്രി- പിണറായി സർക്കാരിൽ വൻ മാറ്റം

കേരള രാഷ്ട്രീയത്തിൽ‌ വലിയ കോളിളക്കം ഉണ്ടാക്കിയേക്കാവുന്ന വിവരങ്ങളാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മുഖം നന്നാക്കാനും വിവാദങ്ങൾ ഒഴിവാക്കാനും നീക്കം നടത്തുന്നു എന്ന് സൂചന പുറത്ത്. സംസ്ഥാന മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കും സ്പീക്കറെ മാറ്റാനുമാണ് ആലോചന. ഒന്നോ രണ്ടോ മന്ത്രിമാരെ മാറ്റി പകരം കെ കെ ശൈലജ ടീച്ചറെപ്പോലയുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് എംവി ​ഗോവിന്ദനെ മാറ്റാനുമുള്ള ആലോചനകൾ നടക്കുന്നുണ്ട്.

മന്ത്രി മുഹമദ് റിയാസ് മാറുമോ എന്ന് ചോദിച്ചപ്പോൾ എന്നാൽ പിന്നെ വീണ മുഖ്യമന്ത്രിയേ വീട്ടിൽ കയറ്റുമോ എന്ന കുസൃതി നിറഞ്ഞ മറു ചോദ്യം ആയിരുന്നു ഒരു സി.പി.എം ഉന്നത നേതാവ് കർമ്മ ന്യൂസിനോട് പങ്കുവയ്ച്ചതും.കൂടാതെ സ്പീക്കർ എഎൻ ഷംസീറിനെ മാറ്റാനും തീരുമാനമായെന്നാണ് സൂചന. ​ഗണപതി നിന്ദ പോലെയുള്ള സ്പീക്കറുടെ പരാമർശങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.

ഗണപതി നിന്ദ പാർട്ടി വോട്ടുകളേ പോലും ബാധിച്ചു. ഹിന്ദു സമൂഹം പാർട്ടിയേ ഭയത്തോടെ കാണുന്നു. ഇത് തിരുത്താനും മാറ്റാനും സ്പീക്കർക്കും പാർട്ടി സിക്രട്ടറിക്കും ധാരാളം സമയം ഉണ്ടായിട്ടും പാഴാക്കി. ശബരിമലയിൽ ഹിന്ദു വികാരം വൃണപ്പെട്ടപ്പോൾ കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കൂട്ട തോൽ വി ആയിരുന്നു. പിന്നീട് നിയമ സഭാ ഇലക്ഷനിൽ മാപ്പ് പറഞ്ഞ് മുഖം നന്നാക്കിയ ശേഷമാണ്‌ ജയിച്ചത്. ഇപ്പോൾ ഗണപതി നിന്ദയിൽ അടക്കം ആകെ പ്രതിസന്ധികാണ്‌ ഉണ്ടാക്കി വയ്ച്ചിരിക്കുന്നത് എന്നും വിലയിരുത്തുന്നു.

വരുന്ന ലോക്സഭ തിര‍ഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ മുഖം മാറ്റൽ. അല്ലെങ്കിൽ കേരളം ബം​ഗാളോ തൃപുരയോ ആകാനുള്ള സാധ്യത കണ്ടതിനാലാണ് ഈ മാറ്റം. മുതിർന്ന നേതാക്കളുടെ പിന്തുണയും ഈ തീരുമാനത്തിന് ലഭിച്ചെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ പാർട്ടി നേതാക്കൾ ഈ വിവരത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

കണ്ണൂരിൽ മുഖ്യമന്ത്രിയും കുടുംബവും ക്യാമ്പ് ചെയ്യുകയാണ്‌. ഉന്നത നേതാക്കളും ചർച്ചയിലാണ്‌.എം വി ജയരാജനും പി ജയരാജനും പാർട്ടിയിലേ ഉന്നതങ്ങളിലേക്ക് തിരികെ വരും.

വീഡിയോ കാണാം

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

44 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago