kerala

എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെയ്ക്കുന്നില്ല, കോൺഗ്രസ്സിന് നേരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കൊണ്ട് ഈ ജൻമം രാജിവയ്പ്പിക്കാം എന്ന് ഒരു കോൺഗ്രസ്സും കരുതണ്ട,അതിനുള്ള വെള്ളം വാങ്ങി വച്ചോ,ദാ മുകയമന്ത്രി പിണറായി വിജയൻ തന്നെ ഉറക്കെ പറയുകയാണ് താൻ രാജിവെക്കില്ല, എന്ന്, ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറഞ്ഞതിന് മറുപടിയാണ് ഇപ്പോൾ പിണറായി പറയുന്നത് .രാജിവെക്കില്ലെ.മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

എന്തുകൊണ്ട് ഹിമാചലിലും കർണാടകയിലും മുഖ്യമന്ത്രിമാർ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോൺഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കൊടുക്കാമായിരുന്നില്ലേ? കോൺഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്നും പിണറായി വിജയൻ ചോദിച്ചു. ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞുപോയതിനാൽ സംസ്ഥാന സർക്കാർ രാജിവെക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. 2004-ൽ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല, കോൺഗ്രസിനകത്തുള്ള സംഘടനാ പ്രശ്നം കൊണ്ടായിരുന്നുവെന്നും അതിനെ ഉദാഹരണമാക്കി സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിനെതിരായ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാൽ അത് സംസ്ഥാന സർക്കാരിനെതിരായ വിധി അല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ മണ്ഡലത്തി ബിജെപിയുടെ ജയം പരിശോധിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഈ കഴിഞ്ഞ ദിവസം ആണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ സിപിഐയുടെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമുയർന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

തോൽവിക്ക് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നുമാണ് യോഗങ്ങളിൽ ഉയർന്ന അഭിപ്രായം. മുന്നണി കൺവീനർ ബി.ജെ.പി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായി തുടങ്ങിയ വിമർശനങ്ങൾ ഇരു യോഗങ്ങളിലും ഉയർന്നു.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

23 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

39 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

57 mins ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

1 hour ago