തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതൊക്കെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്നത് പെട്ടന്നു പറയാൻ കഴിയില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷമാണ് മന്ത്രിമാർ നടത്തിയ വിദേശ യാത്രയെപ്പറ്റി ചോദ്യമുന്നയിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഏതെല്ലാം രാജ്യങ്ങൾ എത്ര പ്രാവശ്യം സന്ദർശിച്ചുവെന്നതിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ കൈവശമില്ല. എന്‍.എ.നെല്ലിക്കുന്ന് ജൂൺ 13നു നൽകിയ ചോദ്യത്തിനു ചൊവ്വാഴ്ച നൽകിയ മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ വിവരം ശേഖരിച്ചു വരികയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.
ഏതൊക്കെ വിദേശ രാജ്യങ്ങൾ എപ്പോഴൊക്കെയാണ് സന്ദര്‍ശിച്ചതെന്നും ഇതിനു ചിലവായ തുകയെത്രയാണെന്നും ചോദ്യമുയര്‍ന്നിരുന്നു. ഓരോ യാത്രയിലും ആരൊക്കെയാണ് അനുഗമിച്ചതെന്നും അവരുടെ കര്ത്തവ്യമെന്തായിരുന്നുവെന്നുമായിരുന്നു അടുത്ത ചോദ്യം. ഓരോ രാജ്യങ്ങളിലും പങ്കെടുത്ത പരിപാടികളും അവയുടെ സംഘാടകരും ആരൊക്കെയാണ് എന്ന ചോദ്യത്തിനും സര്‍ക്കാരിനു മറുപടി ഇല്ലായിരുന്നു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…