kerala

കാക്ക വിലങ്ങനെ പറക്കരുത്, കരിമ്പൂച്ച കുറുകെ ചാടരുത്

അഡ്വ ജയശങ്കർ
കറുപ്പിന് ഏഴഴകാണ്.കീഴാള പക്ഷത്തിന്റെ വിമോചകനും നവോത്ഥാന നായകനുമായ നമ്മുടെ മഹാരാജാവിന് പക്ഷേ കറുപ്പിനോട് കലിപ്പാണ്.
മഹാരാജാവ് തിരുമനസ്സ് എഴുന്നളളുമ്പോൾ കാക്ക വിലങ്ങനെ പറക്കരുത്, കരിമ്പൂച്ച കുറുകെ ചാടരുത്, പ്രജകളാരും കറുത്ത ലങ്കോട്ടി ധരിക്കരുത്.
ഈ ആജ്ഞ ലംഘിക്കുന്ന ആരെയും ജാമ്യമില്ലാത്ത വകുപ്പിൽ തൂക്കിയെടുത്ത് അകത്തിടും. പറഞ്ഞില്ലെന്നു വേണ്ട.

മനു വിജയന്റെ കുറിപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ അസാധാരണമായ സെക്യൂരിറ്റി സന്നാഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടത്തിവെട്ടുന്നത്. ലോകത്തേ വളരെ സെൻസിറ്റീവ് സിറ്റിയും രാജ്യ തലസ്ഥനാവുമാണ്‌ ദില്ലി. പാർലിമെന്റിൽ വരെ ഭീകരാക്രമണം ഉണ്ടായ ഇന്ത്യയുടെ തലസ്ഥാന നഗരം. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തലങ്ങും വിലങ്ങും യാത്ര ചെയ്യുമ്പോൾ റോഡ് ഉപരോധിക്കാറില്ല. ജനം വഴിയിൽ കിടന്ന് നരകിക്കാറില്ല. കറുത്ത വസ്ത്രം അണിഞ്ഞവരുടെ വാഹനം തടഞ്ഞ് അവരെ മർദ്ദിച്ച് പോലീസ് ജീപ്പിലേക്ക് വലിച്ചെറിയാറില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേ കണ്ട് പത്തിക്കാനും അദ്ദേഹം ദില്ലിയിൽ ചീറി പാഞ്ഞ് കൂളായി പോകുന്നു.എന്ത് നരകമാണ്‌ കേരളം.ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം പിണറായി വിജയൻ തന്നെയാണ്‌. ആ സാന്നിധ്യം കൊണ്ട് തന്നെ ജനം മടുത്തു.രക്ഷകാനേണ്ട ഒരാൾ അസുര ഭാവത്തിൽ നാടാകെ വിറപ്പിച്ച് യാത്ര ചെയ്യുന്നു.

ദില്ലിയിൽ ഇന്ത്യയേ സംരക്ഷിക്കുന്ന പട്ടാള മേധാവികൾ യാത്ര ചെയ്യുന്ന റോഡാണ്‌. അവർ റോഡിലൂടെ പോകുന്നുണ്ട് എന്നു പോലും ആർക്കും അറിയത്തില്ല. കേന്ദ്ര മന്ത്രിമാർ പോകുമ്പോൾ റോഡിൽ ഒരു മുന്നറിയിപ്പും ഇല്ല. മാത്രമല്ല ഭീകരവാദികൾ, അസം കലാപകാരികൾ, പാക്കിസ്ഥാൻ ചൈന തുടങ്ങിയ അനേകം കേന്ദ്രങ്ങളിൽ നിന്നും കേന്ദ്രത്തേ നയിക്കുന്നവർക്ക് ഭീഷണി ഉണ്ട്. കരയിൽ നിന്നും ആകാശത്ത് നിന്നും കടലിൽ നിന്നും ആക്രമണം ഉണ്ടാകാം. എന്നാലും ജനത്തേ വലയ്ക്കാതെ ഗംഭീര സെക്യൂരിറ്റിയിൽ ദില്ലി ഭരിക്കുന്നവർ…ഇന്ത്യ ഭരിക്കുന്നവർ യാത്ര ചെയ്യുന്നു.

പിണറായി വിജയനാകട്ടേ ഇസ്ളാം മത തീവ്ര നിലപാടുകാർ അക്രമിക്കില്ല എന്ന് മാത്രമല്ല എസ്.ഡി പി ഐയും പി ഡി പിയും ആയി നല്ല ബന്ധത്തിലും.കമ്യൂണിസ്റ്റ് കാരനായതിനാൽ ഇടത് ഭീകരരും തൊടില്ല. ചൈനയുടേയും പാക്കിസ്ഥാന്റെയും ഇന്ത്യയിലെ തുരുത്ത് ആയതിനാൽ അവിടുത്തേ മുഖ്യമന്ത്രി എന്ന സൗഹൃദ സ്ഥാനവും ഉണ്ട്.സ്റ്റാലിനും ആയുള്ള ബന്ധത്തിൽ തമിഴ് തീവ്രവാദികൾ തൊടില്ല. ആരും ആക്രമിക്കാൻ വയോ വൃദ്ധനായ പിണറായിയെ തയ്യാറുമല്ല. പിന്നെ എന്തിനാണ്‌ ഇത്ര സുരക്ഷ. ചുറ്റും കമാന്റോ..പെഷ്യൽ ബ്രാഞ്ച്, സായുധ സംഘം, പൈലറ്റ് വാഹന പോലീസ്,ലോക്കൽ പോലീസ് തുടങ്ങി 5 ലെയറാണ്‌ സെക്യൂരിറ്റി. അതിനു പുറമേ വഴി നീളെ പോലീസ് കാവൽ. ഇതിനു പുറത്ത് പാർട്ടി സഖാക്കളുടെ ചുവപ്പ് വലയം. ഇതെല്ലാം ഭേദിച്ച് ആരു വരാൻ ഈ വൃദ്ധനേ പിടിക്കാൻ. വയ്യ എങ്കിലും ഇത്ര ഭയം ആണേലും ഈ പണിക്ക് നില്ക്കാതെ പുറത്ത് പോകണം. പട്ടിണിയിൽ പൊറുതി മുട്ടുന്ന സംസ്ഥാനം ഒരു ദിവസം കോടികളാണ്‌ ഈ മാമാങ്കത്തിനു ചിലവിടുന്നത്.

പിണറായി വിജയൻ അന്തസായി പുറത്ത് പോകണം. കേരളത്തിലെ ആർക്കും ഒരു നിർബന്ധവും ഇല്ല അങ്ങേരു തന്നെ ഈ സർക്കാരിനെ നയിച്ചാൽ മതി എന്ന്. ബുദ്ധിയും വിവരവും ഉള്ള ഐസക് തോമസ് ഉണ്ടല്ലോ? അഴിമതിയും കറയും പുരളാത്ത അനേകം മറ്റ് നേതാക്കൾ ഉണ്ടല്ലോ. അല്ലേൽ ആരെയും വിശ്വാസം ഇല്ലേൽ മരുമകനേ തന്നെ ഏല്പ്പിച്ച് ഈ പണി പിണറായി നിർത്തണം. എന്നാലും ജനങ്ങൾക്ക് കറുപ്പും മറ്റും അണിഞ്ഞ് സമാധാനത്തിൽ വഴി നടക്കാമല്ലോ. സെക്യൂരിറ്റി ഇനത്തിൽ പൊടിക്കുന്ന കോടികൾ സംസ്ഥാനത്തിനു ലാഭവും ആകും. ഉത്തര കൊറിയയിലെ കിങ്ങ് ജോങ്ങ് പോലും ഇങ്ങിനെ വൃത്തികേട് കാണിക്കില്ല

മാത്യു സാമുവേൽ മാധ്യമ പ്രവർത്തകൻ എഴുതുന്നത്

ഒരു സിറ്റി മുഴുവൻ ബ്ലോക്ക്‌ ആക്കിയിട്ട്, മുഖ്യൻ സഞ്ചരിക്കുന്നു…!ഞാൻ ഒരു ഡൽഹി സ്വദേശിയാണ് പ്രധാനമന്ത്രിയുടെ റൂട്ട്, അത് പലപ്പോഴും മാറി വരാം പ്രധാനമന്ത്രി വരുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് ഇത് ബ്ലോക്ക് ചെയ്യുന്നത് ആരെയും ബാധിക്കാറില്ല, അതേപോലെ സീനിയർ കേന്ദ്രമന്ത്രിമാർ പട്ടാള മേധാവിമാർ ഇവരൊക്കെ പല റൂട്ടുകളിൽ ആണ് സഞ്ചരിക്കുന്നത് ആർക്കും തടസ്സമില്ല അവരുടെ രണ്ടോമൂന്നോ സെക്യൂരിറ്റി വാഹനങ്ങൾ, മനസ്സിലാക്കുക ഡൽഹി എന്ന് പറയുന്ന തലസ്ഥാനം വളരെ സെൻസിറ്റീവാണ് എപ്പോഴും എന്തും പലപ്പോഴും സംഭവിച്ചിട്ടുണ്ട് power corridor ആണ് ഡൽഹി, അതേപോലെ ഫോറിൻ diplomats etc

നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി ഡൽഹിയിൽ വരുമ്പോൾ ഡൽഹി പോലീസ് കേരള ഹൗസിന് കൊടുക്കുന്നത് വെറും നാല് കോൺസ്റ്റബിൾമാരെ മാത്രമാണ് ഇതാണ് എന്റെ അറിവ്, ഒരു പോലീസ് വണ്ടി മുൻപിലോ പിറകിലോ കാണും,
എന്റെ ഒരു ചോദ്യം കേരളത്തിൽ എന്താണ് ഇത്രയും വലിയ സെക്യൂരിറ്റി റിസ്ക്….?
Karma News Editorial

Recent Posts

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

8 mins ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

43 mins ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

1 hour ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

2 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

2 hours ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

2 hours ago