kerala

കുഞ്ഞുമാണിയെ രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ നടപടി എടുക്കാതെ പിണറായിയുടെ പോലീസ്

കോട്ടയം . മണിമലയിൽ സഹോദരന്മാരായ ജിസും ജിൻസും വാഹനാപകടത്തിൽ മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ. മാണി എം.പിയുടെ മകൻ കുഞ്ഞുമാണിയെ രക്ഷിക്കാൻ വഴിവിട്ട നീക്കം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ കൂട്ടാക്കാതെ പോലീസ്. വ്യാജമൊഴിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, രക്തപരിശോധന നടത്താതിരിക്കുകയും ചെയ്യുക വഴി ഗുരുതര വീഴ്ചയാണ് സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

ഗുരുതര വീഴ്ച സംബന്ധിച്ച് പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറഞ്ഞിരുന്നത്. ജില്ലാ പൊലീസ് മേധാവി നിലവിൽ അവധിയിലാണ്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്നയാളുടെ മൊഴി വ്യാജമായി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്.

ജോസ് കെ. മാണി എം.പിയുടെ മകൻ കുഞ്ഞുമാണിയെ രക്ഷിക്കാൻ വഴിവിട്ട നീക്കത്തിനിടെ ഭാഗമായി കാർ ഓടിച്ചത് 45 വയസുകാരനെന്നായിരുന്നു എഫ്.ഐ.ആർ രേഖപ്പെടുത്തുന്നത്. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നു. കുഞ്ഞുമാണിയെ രക്ഷിക്കാനുള്ള പൊലീസ് തന്ത്രമായിരുന്നു ഇതൊക്കെ. സംഭവം വിവാദമായപ്പോഴാണ് കുഞ്ഞുമാണിയെ പ്രതിയാക്കി 24 മണിക്കൂറിന് ശേഷം രഹസ്യമായി അറസ്റ്റ് ചെയ്യുന്നത്. ഈ സാഹചര്യത്തിലൂടെ രക്ത പരിശോധനയിൽ നിന്ന് ഒഴിവാക്കാനുമായി.

 

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

10 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

25 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

58 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

59 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago