kerala

ശബരിമലയിൽ തീർത്ഥാടകർ നരകിക്കുന്നു, ദേവസ്വം മന്ത്രി യാത്രയിൽ, പി.കെ.കൃഷ്ണദാസ്

എറണാകുളം : ശബരിമലയിൽ ഭക്തർ നിരവധി പ്രശ്‌നങ്ങൾ നേരിക്കുമ്പോൾ ദേവസ്വം മന്ത്രി നവകേരള സദസിന്റെ തിരക്കിലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശബരിമല തീർത്ഥാടനം സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിൽ തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

മുൻപ് ആചാര ലംഘനത്തിലൂടെ ശബരിമല തീർത്ഥാടനം അപ്രസക്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സംസ്ഥാന സർക്കാർ ഇത്തവണ തീർത്ഥാടകരോട് കടുത്ത ക്രൂരത കാട്ടി തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭക്തർ ശബരിമലയിലേക്ക് ഇനി വരാതിരിക്കാൻ വേണ്ടിയുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സന്നദ്ധ സംഘടനകളെ ഒഴിവാക്കി, ഭക്തരെ കഷ്ടപ്പെടുത്തുന്നു.

പരിചയ സമ്പന്നരായ പോലീസുകാരെ വിന്യസിക്കണം. പമ്പയിലും നിലയ്‌ക്കലിലും സന്നിധാനത്തും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്നും ഇതിനായി ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവകേരള സദസിന്റെ തിരക്കിലുള്ള ദേവസ്വം വകുപ്പ് മന്ത്രി ശബരിമലയിലെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നുപോലുമില്ലെന്ന് പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി.

 

karma News Network

Recent Posts

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

27 seconds ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

3 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

29 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

44 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago