Categories: national

ഉത്സവ കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തും; കേന്ദ്രസര്‍ക്കാര്‍

ഉത്സവ കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്ബാശ്ശേരിയില്‍ നിന്നും യൂറോപ്പിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ തുടങ്ങുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. കേരള എംപിമാര്‍ വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയിലെ വന്‍ വര്‍ധനവാണ് പ്രവാസികള്‍ നേരിടുന്ന പ്രധാനപ്രശ്നമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് കൂടുതല്‍ സര്‍വീസ് നടത്തുക വഴി കൂടുതല്‍ വിമാനങ്ങളും ടിക്കറ്റുകളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.

അന്യനാടുകളില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്നതിന് പണം ഈടാക്കുന്ന നടപടി നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കരിക്കുമെന്നും മന്ത്രി കേരള എംപിമാര്‍ക്ക് ഉറപ്പു നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേകയോഗം വിളിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു

Karma News Network

Recent Posts

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

2 mins ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

34 mins ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

56 mins ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

1 hour ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

10 hours ago