ലിസ്ബൺ : എയർഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. പോർച്ചുഗൽ വ്യോമസേനയുടെ എയർഷോയ്ക്കിടെ ആയിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 4:05 ന് ബെജയിലായിരുന്നു അപകടം. കുട്ടിയിടിയുടെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വൈറലാണ്.
ആറ് വിമാനങ്ങള്ർ ഉൾപ്പെടുന്ന അഭ്യാസ പ്രകടനത്തിൽ ഒരു വിമാനം അപ്രതീക്ഷിതമായി പറന്നുയർന്ന് മറ്റൊന്നിൽ ഇടിക്കുകയായിരുന്നു. സ്പാനിഷ് പൗരനായ പൈലറ്റാണ് കൊല്ലപ്പെട്ടത്. പോർച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് പരിക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ തുടർന്ന് എയർ ഷോ നിർത്തിവെച്ചു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ യാക്കോവ്ലെവ് യാക്ക്-52 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോർച്ചുഗൽ പ്രതിരോധ മന്ത്രി നുനോ മെലോ പറഞ്ഞു.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…