topnews

ഭാവിയുടെ സാധ്യതയായ ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് വികാസത്തിനായി പദ്ധതികൾ, നൂറ് 5ജി ലാബുകളും

ന്യൂഡൽഹി. കേന്ദ്ര ബ‌ഡ്‌ജറ്റിൽ സാങ്കേതിക വിദ്യാരംഗത്തിനും മോദി സർക്കാർ മുൻ‌തൂക്കം നൽകിയിരിക്കുന്നു. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എ ഐ ഫോർ ഇന്ത്യ’, ‘മേക്ക് എ ഐ വർക്ക് ഫോർ ഇന്ത്യ’ എന്നിങ്ങനെയുള്ള പദ്ധതികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബ‌‌ഡ്‌ജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി.

ഇന്ത്യയിൽ AI നിർമാണം നടത്താനും, രാജ്യത്തിന് വേണ്ടി AI കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും മൂന്ന് മുൻനിര സ്ഥാപനങ്ങളിൽ ഇതിനായി കേന്ദ്രങ്ങൾ സ്ഥാപിക്കും. രാജ്യത്തെ 5ജി സാങ്കേതികവിദ്യാ വികാസത്തിനായി വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി നൂറ് 5ജി ലാബുകൾക്ക് തുടക്കം കുറിക്കും. 5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ളിക്കേഷനുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ലാബുകൾ സ്ഥാപിക്കുക. വിദ്യാഭ്യാസം, കാ‌ർഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളിൽ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികാസം ഈ ലാബുകളിലൂടെ സാദ്ധ്യമാക്കുമെന്ന് ബഡ്ജറ്റിൽ വ്യക്തമാക്കി.

‘രാജ്യത്തെ മുൻനിര വ്യവസായികൾ ഇന്റർ ഡിസിപ്ലിനറി ഗവേഷണം നടത്തുന്നതിൽ പങ്കാളികളാകും, കൂടാതെ കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നീ മേഖലകളിൽ അത്യാധുനിക ആപ്ലിക്കേഷനുകളും പ്രശ്‌ന പരിഹാരങ്ങളും വികസിപ്പിക്കും. ഇത് ഫലപ്രദമായ AI ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഈ മേഖലയിലെ ഗുണനിലവാരമുള്ള മനുഷ്യവിഭവങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യും’ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി.

കേന്ദ്രത്തിന്റെ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള സൗകര്യം ഒരുക്കും – ധനമന്ത്രി വ്യക്തമാക്കി.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

8 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

9 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

35 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

39 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago